Tuesday, September 16, 2025

ബിഗ്‌ബോസിന്റെ പുതിയ അവതാരകനായി വിജയ് സേതുപതി. പ്രതിഫലം എത്ര?

Must read

- Advertisement -

ബിഗ്‌ബോസ് തമിഴിന് പുതിയ അവതാരകന്‍. കമലഹാസനു പകരം
ബിഗ് ബോസ് തമിഴിന്റെ എട്ടാം സീസണ്‍ അവതാരകനായി നടന്‍ വിജയ് സേതുപതിയെത്തും.സെപ്തംബര്‍ 4 ന് ബിഗ് ബോസ് സീസണ്‍ 8ന്റെ ആദ്യ പ്രമോ പുറത്തിറങ്ങിയതോടെയാണ് കമല്‍ഹാസന് പകരം ഷോ ഹോസ്റ്റായി വിജയ് സേതുപതി എത്തും എന്നത് ഉറപ്പായത്.ഷോ അവതരിപ്പിക്കാന്‍ വിജയ് സേതുപതി തയ്യാറെടുക്കുന്ന തരത്തിലാണ് പ്രമോ.

ബിഗ് ബോസ് തമിഴിന്റെ ഏഴ് സീസണുകള്‍ അവതാരകനായ ഉലകനായകന്‍ കമല്‍ഹാസനില്‍ നിന്നാണ് വിജയ് സേതുപതിയുടെ ചുമതല ഏറ്റെടുക്കുന്നത്.വിജയ് സേതുപതിയുടെ ബിഗ്‌ബോസിലെ വരവിലേക്ക് ആവേശത്തിലായ ആരാധകര്‍ താരത്തിന് ആശംസയകള്‍ നേരുന്നുണ്ട്.

സിനിമ തിരക്കുകള്‍ കാരണമാണ് ബിഗ് ബോസ് അവതാരക സ്ഥാനത്ത് നിന്നും കമല്‍ഹാസന്‍ മാറിയത്. നേരത്തെയും റിയാലിറ്റി ഷോ ഹോസ്റ്റ് ചെയ്ത് പരിചയമുള്ള വ്യക്തിയാണ് വിജയ് സേതുപതി. മാസ്റ്റര്‍ ഷെഫ് തമിഴിന്റെ അവതാരകനായിരുന്നു അദ്ദേഹം.ഇതിന്റെ അനുഭവത്തില്‍ കൂടിയാണ് മക്കള്‍ സെല്‍വന്‍ ബിഗ് ബോസ് തമിഴിലേക്ക് എത്തുന്നത്.ബിഗ് ബോസ് തമിഴ് സീസണ്‍ 8 വിജയ് ടിവിയാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ഷോ സ്ട്രീം ചെയ്യും. അതിന്റെ ഗ്രാന്‍ഡ് പ്രീമിയറിന്റെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

തമിഴ് ബിഗ് ബോസ് അവതരിപ്പിക്കാന്‍ കമല്‍ഹാസന്‍ കഴിഞ്ഞ സീസണില്‍ വാങ്ങിയത് 130 കോടിയാണെന്നാണ് വിവരം. എന്നാല്‍ ഉലകനായകന്റെ അത്ര പ്രതിഫലം ഇല്ലെങ്കിലും 50 കോടിയാണ് അദ്ദേഹത്തിന്റെ പ്രതിഫലം എന്നാണ് പുറത്തു വരുന്ന വിവരം.

See also  നടൻ സൗബിന് പൂട്ട് വീഴുമോ? ;60 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article