സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില അതീവ ഗുരുതരം…

Written by Web Desk1

Published on:

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില അതീവ ഗുരുതരം. അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇന്ന് പുലര്‍ച്ചയോടെയാണ് സീതാറാം യെച്ചൂരിയെ വെന്റിലേറ്ററിലേക്ക് മാറ്റിയത്.

എയിംസ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഓഗസ്റ്റ് 19നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

എന്നാല്‍ ആരോഗ്യനില മോശമായതോടെ ഇന്ന് വെന്റിലേറ്ററിന്റെ സഹായം തേടുകയായിരുന്നു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍, എം എ ബേബി അടക്കമുള്ളവര്‍ യെച്ചൂരിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

See also  ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഓണവില്ലിന് ലോ​ഗോയും ട്രേഡ് മാർക്കും

Leave a Comment