മലയാളത്തിലെ ജനപ്രിയ സീരിയില്‍ ഉപ്പും മുളകും സീസണ്‍ 3 വരെ. തിങ്കളാഴ്ച മുതല്‍ ഫ്‌ളവേഴ്‌സ് ചാനലിലാണ് സംപ്രേക്ഷണം. ആദ്യ രണ്ട് സീസണുകള്‍ വന്‍ഹിറ്റായിരുന്നു. ബാലുവും നീലുവും കേശുവും പാറുക്കുട്ടിയും പ്രേക്ഷക മനസ്സില്‍ ഇടം നേടി. പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായുളള കഥപറച്ചിലാണ് ഉപ്പും മുളകും (Uppum Mulakum Serial) സീരിയലിന്റേത്. യൂടൂബിലും വന്‍ വ്യൂസാണ് ഉപ്പും മുളകും സീരിയിലിനുളളത്. എന്നാല്‍ സീസണ്‍ 2 വില്‍ താരങ്ങളും ചാനലുമായി ചില അസ്വാരസ്യങ്ങള്‍ ഉണ്ടായി. പ്രധാനകഥാപാത്രങ്ങളിലൊരാളായ മുടിയന്‍ എന്ന ഋഷി സീരിയലില്‍ നിന്ന് പിന്‍വാങ്ങി. കഥയില്‍ മാറ്റം വരുത്തിയാണ് പിന്നീട് സീരിയല്‍ മുന്നോട്ട് പോയത്. ഷോയില്‍ നിന്ന് പിന്മാറിയ എസ്.പി.ശ്രീകുമാറും സീസണ്‍ 3 യില്‍ തിരിച്ചെത്തുന്നുണ്ട്. സീസണ്‍ 3 ട്രെയിലറില്‍ ഏറ്റവും കൂടുതല്‍ കമന്റുകളില്‍ ചോദ്യമുയര്‍ത്തുന്നത് റിഷിയുടെ റീ എന്‍ട്രിയാണ്. ബിഗ്‌ബോസ് സീസണ്‍ 6 ല്‍ ഫോര്‍ത്ത് റണ്ണറപ്പായതും റിഷിയുടെ ജനപ്രീയത വര്‍ധിപ്പിച്ചിട്ടുണ്ട്.
പാറുക്കുട്ടിയെക്കൂടാതെ ചില മിന്നും ബാലതാരങ്ങള്‍ കൂടെ സീസണ്‍ 3 യില്‍ എത്തുന്നുണ്ട്. സോഷ്യല്‍ മീഡിയ താരങ്ങള്‍ ആയ നന്ദൂട്ടിയും രണ്ടുവയസ്സുകാരന്‍ ഇസ്ദാനും ആണ് ഇത്തവണത്തെ താരങ്ങള്‍. പാറുക്കുട്ടി ഒരു വയസ്സ് മുതല്‍ അഭിനയരംഗത്തു ഉണ്ടായിരുന്നു.
ചാനല്‍ റ്റേറ്റിംഗില്‍ താഴോട്ട് പോയ ഫ്‌ളവേഴ്‌സ് ഉപ്പും മുളകിലൂടെ തിരിച്ചു കയറാനുളള ശ്രമത്തിലാണ്. ശ്രീകണ്ഠന്‍ നായര്‍ 24 ന്യൂസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ചാനല്‍ റേറ്റിംഗ് ഇടിഞ്ഞ് നാലാം സ്ഥാനത്താണ് ഇപ്പോള്‍. സൂര്യടിവിയും സീ മലയാളവുമാണ് ഇപ്പോള്‍ രണ്ടും മൂന്നും സ്ഥാനത്തുളളത്.