സജിതാബേട്ടിയും രഞ്ജിനിയും വീഡിയോയിൽ ഒന്നിച്ചെത്തി;ചന്ദ്രകാന്തം റേറ്റിംഗ് കൂട്ടിയതിന് നന്ദി

Written by Taniniram

Updated on:

ഏഷ്യാനെറ്റിലെ ചന്ദ്രകാന്തം സീരിയലിലെ നടിമാരായ രഞ്ജിനിയും സജിത ബേട്ടിയും വിവാദങ്ങള്‍ക്കിടെ വീഡിയോയില്‍ ഒന്നിച്ചെത്തി. സജിതാ ബേട്ടിയുടെ യൂടൂബ് ചാനലിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. പുറത്ത് പ്രചരിക്കുന്ന ന്യൂസുകള്‍ തെറ്റാണെന്നാണ് ഇരുവരും വീഡിയോയില്‍ പറയുന്നത്.

വാര്‍ത്ത വന്നതോടെ ഇടിഞ്ഞുപോയ പരമ്പരയുടെ റേറ്റിംഗ് കുത്തനെ ഉയര്‍ന്നുവെന്ന സന്തോഷമാണ് പങ്കുവച്ചത്.ഇവിടെ ആര്‍ക്കാണിപ്പോള്‍ തലപൊട്ടിയത്. എനിക്കാണോ സജിത ബേട്ടിക്കാണോ?. രണ്ടുപേര്‍ക്കും അല്ല… രണ്ടുപേരുടെയും തല നന്നായി തന്നെ ഇരിക്കുന്നല്ലോ. എന്തൊക്കെ ന്യൂസാണ് വരുന്നതെന്ന് അറിയില്ല. പക്ഷെ ഇവിടെ ആര്‍ക്കും തലപൊട്ടിയിട്ടില്ല. നല്ല രീതിയിലാണ് പോകുന്നത്.എല്ലാവരും ഹാപ്പിയാണ്. എന്താണ് സംഭവിച്ചതെന്ന് നമുക്ക് തന്നെ അറിയില്ലെന്നും ഇരുവരും പറയുന്നു.

ചാനല്‍ അധികൃതരുടെ ഭാഗത്തു നിന്നും ഇടപെടലുണ്ടായതോടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇരുവരും വീഡിയോയിലെത്തി എന്നാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ വരുന്നത്. വിവാദങ്ങള്‍ അവസാനിച്ചതോടെ പരമ്പരയുടെ ഷൂട്ടിംഗ് പുനരാരംഭിച്ചു.

https://youtu.be/p5yAty0kLEE
See also  സുരേഷ് ഗോപിയുടെ അഭിനയ മോഹം നടക്കില്ല, മന്ത്രിപദവിയിൽ ശ്രദ്ധിക്കാൻ കേന്ദ്രനിർ ദ്ദേശം; പിന്നാലെ താടി വടിച്ച് ഒറ്റക്കൊമ്പൻ ലുക്ക് ഉപേക്ഷിച്ചു

Related News

Related News

Leave a Comment