Friday, April 4, 2025

തിരുപ്പതിയിൽ മൊട്ടയടിച്ച് രചന നാരായണൻകുട്ടി…

Must read

- Advertisement -

രചന നാരായണൻ കുട്ടി മലയാളി പ്രേക്ഷകരെ ചിരിയിലൂടെ സ്വന്തമാക്കിയ താരമാണ്. ‘മറിമായം’ എന്ന ഒറ്റ പരിപാടി താരത്തിന്റെ ജനശ്രദ്ധ കൂട്ടി. സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന രചനയ്ക്ക് ശ്രദ്ധേയമായ സിനിമകളുടെ ഭാ​ഗമാകാൻ കഴിഞ്ഞു. ഇപ്പോഴിതാ തിരുപ്പതി ക്ഷേത്രത്തിൽ ദര്‍ശനം നടത്തിയ നടി രചന നാരായണൻകുട്ടിയുടെ പോസ്റ്റാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്. ഇവിടെ എത്തിയ താരം നേർച്ചയായി മുടി മൊട്ടയടിച്ചതിന്റെ ചിത്രങ്ങളാണ് പങ്കുവച്ചത്.

എല്ലാ അഹംഭാവങ്ങളെയും തമോഗുണങ്ങളെയും ഇല്ലായ്മ ചെയ്യുന്ന ഭഗവാന്റെ സന്നിധിയിൽ എന്ന കുറിപ്പോടെയാണ് രചന നാരായണൻകുട്ടി തിരുപ്പതി ക്ഷേത്രത്തിൽ മുടി സമർപ്പിച്ച വിവരം പങ്കുവെച്ചത്. ഇതോടെ നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്ന് എത്തുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ അഭിപ്രായങ്ങളും ആരാധകർക്കിടയിൽ വൈറലാകാറുണ്ട്. പല വിഷയത്തിൽ താരം പ്രതികരിച്ച് എത്താറുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ആമേൻ’ എന്ന ചിത്രത്തിൽ ഒരു മികച്ച വേഷത്തിലൂടെ സിനിമയിൽ സജീവമാവാൻ തുടങ്ങിയ രചന മികച്ച നർത്തകി കൂടിയാണ്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘ആറാട്ട്’ എന്ന ചിത്രത്തിലും രചന ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു.

See also  തിരുപ്പതി ക്ഷേത്രത്തിന് സമീപമുള്ള രണ്ട് ഹോട്ടലുകൾക്ക് കൂടി ബോംബ് ഭീഷണി; പരിശോധനയിൽ വ്യാജം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article