ഓം പ്രകാശിനെ തനിക്ക് അറിയില്ലെന്ന്് പ്രയാഗ മാര്ട്ടിന്. ഹോട്ടലിലെത്തിയത് സുഹൃത്തുക്കളുടെ കൂടെയാണ് ഓം പ്രകാശിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും പ്രയാഗ പറയുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പ്രയാഗയുടെ പ്രതികരണം.
ഇന്നലെ രാവിലെ കോഴിക്കോട് നിന്നെത്തി ഉറങ്ങി എണീറ്റപ്പോള്‍ ഒരു മീഡിയയില്‍ നിന്നും വിളിച്ച് ഓം പ്രകാശിനെ കുറിച്ച് ചോദിച്ചു. അത് ആരാണ് അറിയില്ല എന്നാണ് പറഞ്ഞത്. പിന്നാലെ മാധ്യമങ്ങള്‍ വിളി തുടര്‍ന്നതോടെ വാര്‍ത്തകള്‍ നോക്കി അയാള്‍ ആരാണെന്ന് കണ്ടെത്തുകയായിരുന്നു എന്നാണ് പ്രയാഗ പറയുന്നത്.
കൊച്ചിയിലെ ഹോട്ടലില്‍ പോകാനുണ്ടായ കാരണത്തെ കുറിച്ചും പ്രയാഗ സംസാരിക്കുന്നുണ്ട്. താന്‍ ക്രൗണ്‍പ്ലാസ ഹോട്ടലില്‍ പോയത് തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം അവരുടെ സുഹൃത്തുക്കളെ കാണാനാണ്. അന്ന് ഒരു ഉദ്ഘാടനത്തിനായി തനിക്ക് കോഴിക്കോട് പോകണമായിരുന്നു, അതിനാല്‍ സ്യൂട്ട് റൂമില്‍ കിടന്നുറങ്ങി. അവിടെ ഒരു കുഞ്ഞുണ്ടായിരുന്നു. കുഞ്ഞിനൊപ്പം കിടക്കുകയായിരുന്നു. ഏഴ് മണിക്ക് താന്‍ വന്ദേഭാരതില്‍ കോഴിക്കോടേക്ക് പോയി. ഓം പ്രകാശിനെ താന്‍ കണ്ടിട്ടില്ല. തന്നെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് ഇതുവരെ വിളിച്ചിട്ടില്ല. ഇപ്പോള്‍ പ്രചരിക്കുന്നത് എല്ലാം തെറ്റായ വാര്‍ത്തകളാണ്.
സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത താന്‍ തിരിച്ചു വരാനായി ഡയറ്റിലാണ്. ലഹരി ഒന്നും ഉപയോഗിക്കാറുമില്ല. ഇത് തന്നെയാണ് പൊലീസിനോട് പറയാനുള്ളത് എന്നാണ് പ്രയാഗ പറയുന്നത്. ചോദ്യം ചെയ്യലിന് പോലീസ് വിളിച്ചിട്ടില്ല. വിളിച്ചാല്‍ പോകുമെന്നും പ്രയാഗ പറഞ്ഞു. തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നത്. അതിനാല്‍ തിരുത്തേണ്ടത് തന്റെ കടമയാണെന്നും താരം പറഞ്ഞു. സുഹൃത്തുക്കളുടെ കൂടെയാണ് താന്‍ ഹോട്ടലില്‍ പോയത്. അവര്‍ കാണായ പോയവരുടെ പശ്ചാത്തലവും നാടും ഒന്നും ചോദിക്കേണ്ട കാര്യം തനിക്കില്ലെന്നും പ്രയാഗ പറയുന്നു. ഓം പ്രകാശിനോട് താന്‍ ഹലോ പോലും പറഞ്ഞിട്ടില്ലെന്നും അങ്ങനൊരാളെ കണ്ടിട്ടില്ലെന്നും പ്രയാഗ പറയുന്നു.