Wednesday, April 2, 2025

വിവാഹ വാഗ്ദാനം ചെയ്ത് പണം തട്ടി; സീരിയല്‍ താരം ആര്യയ്‌ക്കെതിരെ ആരോപണം; കേസെടുത്ത് പോലീസ്‌

Must read

- Advertisement -

സ്വയംവരം, മുറ്റത്തെ മുല്ല എന്നീ സീരിയലുകളിലൂടെ ശ്രദ്ധേയമായ താരം ആര്യ അനിലിനെതിരെ (Serial Actress Arya Anil) ഗുരുതര ആരോപണവുമായി രഞ്ജിത്ത് കൃഷ്ണന്‍ എന്ന യുവാവ്. വിവാഹ വാഗ്ദാനം ചെയ്ത് തന്റെ കയ്യില്‍ നിന്നും പലപ്പോഴായി 20 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. യുവാവ് നല്‍കിയ പരാതിയില്‍ ചേര്‍ത്തല പോലീസ് കേസെടുത്തു. ആര്യയും കുടുംബവും രഞ്ജിത്തില്‍ നിന്നും ആദായങ്ങള്‍ കൈപ്പറ്റിയ ശേഷം വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചൂവെന്നാണ് കേസ്.

എന്നാല്‍ രഞ്ജിത്തിന്‍റെ ആരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിച്ചിരിക്കുകയാണ് ആര്യ. കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ ഭര്‍ത്താവ് ശരത്തുമായി എന്‍ഗേജ്ഡ് ആണെന്നും ആ വ്യക്തിയെ തന്നെയാണ് കല്യാണം കഴിച്ചതെന്നും എന്നെ ഫോളോ ചെയ്യുന്ന എല്ലാവര്‍ക്കും അറിയാവുന്നതാണ്. നിശ്ചയവും വിവാഹവും എല്ലാം തന്നെ പബ്ലിക്കായി എല്ലാവരെയും അറിയിച്ചു നടത്തിയ ചടങ്ങുകള്‍ ആണ്. ആ സമയത്ത് ഒന്നും തന്നെ ഉന്നയിക്കാത്ത ആരോപണമാണ് എന്നെയും എന്‍റെ കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി നടത്തിയിരിക്കുന്നത് – ആര്‍ട്ടിസ്റ്റും, ഇന്‍ഫ്‌ളൂവന്‍സറുമായ എനിക്ക് എതിരെ ഇങ്ങനെ ഒരു ഫേക്ക് അലിഗേഷന്‍ നടത്തിയാല്‍ എത്രത്തോളം ആളുകളിലേക്ക് എത്തും എന്ന് വ്യക്തമായ പ്ലാനിങ്ങോട് കൂടിയാണ് ഇത് ചെയ്തിരിക്കുന്നത്. തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഇങ്ങനെയൊരു ക്ലാരിഫിക്കേഷന്‍- കൂടുതല്‍ തെളിവുകളുമായി ഇനിയുമെത്തുമെന്നും ആര്യ ഇന്‍സ്റ്റാഗ്രാമില്‍ എഴുതി.

See also  മുകേഷിനെതിരെ പരാതിപ്പെട്ട നടിക്കെതിരെ ഗുരുതര പരാതിയുമായി യുവതി. നടിക്ക് സെക്‌സ് മാഫിയയുമായി ബന്ധം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article