ലക്ഷ്മി നക്ഷത്രയ്ക്ക് കൂട്ടായി ഒരാൾ കൂടി

Written by Taniniram Desk

Published on:

രസകരമായ അവതരണ ശൈലിയിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത അവതാരകയാണ് ലക്ഷ്മി നക്ഷത്ര .
സ്റ്റാർ മാജിക്ക്, ഠമാർ പഠാർ തുടങ്ങിയ ജനപ്രിയ പരിപാടികളിലൂടെയാണ് ലക്ഷ്മി മിനിസ്ക്രീൻ പ്രേക്ഷകരുടെ മനം കവർന്നത്. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കാറുമുണ്ട്‌ .

ഇപ്പോഴിതാ, പുതിയ വാഹനം സ്വന്തമാക്കിയ വിശേഷം പങ്കിടുകയാണ് ലക്ഷ്മി നക്ഷത്ര. തന്റെ ഗ്യാരേജിലേക്ക് പുതിയൊരു ആഢംബര വാഹനം കൂടി എത്തിയിരിക്കുകയാണ്. ഓഫ് റോഡിലെ രാജാവായ താർ ആണ് ലക്ഷ്മി സ്വന്തമാക്കിയിരിക്കുന്നത്.17 ലക്ഷമാണ് താറിന്റെ ഓൺ റോഡ് വില.

72 ലക്ഷം രൂപ വിലയുള്ള ബിഎംഡബ്ല്യു കാർബൺ ബ്ലാക്ക് സീരീസ് 3 എം സ്പോട്ട് മുൻപു തന്നെ ലക്ഷ്മി സ്വന്തമാക്കിയിരുന്നു.

See also  350 കോടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം വരുന്നു..

Leave a Comment