ബീവറേജസിൽ ക്യൂ നിൽക്കണ്ട.. മദ്യത്തിന്റെ ഹോം ഡെലിവറി നടപ്പാക്കാൻ നടപ്പാക്കാൻ കേന്ദ്ര സർക്കാർ , കേരളവും പരിഗണനയിൽ

Written by Taniniram

Published on:

ബീവറേജസില്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കാതെ മദ്യം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യാം. മിനിട്ടുകള്‍ക്കുളളില്‍ ഓര്‍ഡര്‍ ചെയ്ത മദ്യം വീട്ടിലെത്തും. മദ്യവിതരണത്തിന് ന്യൂതന മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് സര്‍ക്കാര്‍. പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവ ഉള്‍പ്പെടെയുള്ളവയുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാന്‍ കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ ഒരുക്കം തുടങ്ങി. ബിഗ്ബാസ്‌കറ്റ്, ബ്ലിന്‍കിറ്റ് എന്നീ ഡെലിവറി കമ്പനികളുമായും സഹകരിച്ച് പരീക്ഷണാര്‍ത്ഥമാണ് പദ്ധതി നടപ്പാക്കുക. കേരളത്തിന് പുറമേ ഡല്‍ഹി, ഹരിയാന, കര്‍ണാടക, പഞ്ചാബ്, ഗോവ, തമിഴ്‌നാട് എന്നിവയാണ് പദ്ധതി ആലോചിക്കുന്ന മറ്റ് സര്‍ക്കാരുകള്‍. ആദ്യം ബീയറും വൈനുമായിരിക്കും പരീക്ഷണാടിസ്ഥാനത്തില്‍ ഓണ്‍ലൈനായി വിതരണം ചെയ്യുക.

ഹോംഡെലിവറി നടപ്പിലാക്കണമെങ്കില്‍ കേരളത്തില്‍ മദ്യനയത്തില്‍ മാറ്റം വരുത്തേണ്ടി വരും.നിരവധി മദ്യനിരോധന സമിതികള്‍ പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ പദ്ധതിയ്ക്ക് വലിയ എതിര്‍പ്പുണ്ടാകാനുളള സാധ്യതയുമുണ്ട്.

See also  മദ്യം വില്‍ക്കാന്‍ ബിവറേജസില്‍ കമ്മിഷന്‍ : വിജിലന്‍സ് റെയിഡില്‍ രണ്ട് ലക്ഷം പിടികൂടി

Leave a Comment