Friday, April 4, 2025

നവ്യ നായർ ഒരിക്കൽ മാത്രമണിഞ്ഞ സാരികൾ ഇൻസ്റ്റഗ്രാം പേജിലൂടെ ആദായ വിൽപ്പനയ്ക്ക്

Must read

- Advertisement -

സാരി ധരിച്ചാൽ അതിസുന്ദരിയായി കാണപ്പെടുന്ന താരമാണ് നവ്യ നായർ (Navya Nair). പ്രധാനപ്പെട്ട പല പരിപാടികളിലും നവ്യക്ക് സാരി (Sari) നിർബന്ധമാണ്. പ്രത്യേകിച്ചും നൃത്തവുമായി ബന്ധപ്പെട്ട പരിപാടികൾക്ക്. പട്ടുസാരി ചുറ്റിയ നവ്യയുടെ ചിത്രങ്ങളും വീഡിയോസും അവരുടെ ഇൻസ്റ്റഗ്രാം പേജിൽ നോക്കിയാൽ കാണാൻ സാധിക്കും. അത്രയും കണ്ടാൽ തന്നെ മനസിലാക്കാം നവ്യയുടെ സാരി പ്രേമം എത്രത്തോളം ഉണ്ടെന്ന്

ആ സാരികൾ എല്ലാം തന്റെ അലമാരിയിൽ അടുക്കി സൂക്ഷിക്കാൻ നവ്യ തയാറല്ല. പ്രത്യേകിച്ചും ആരും കൊതിക്കുന്ന കാഞ്ചീപുരം സാരികൾ. ഇനി ആ സാരികൾ ആരാധകർക്കും സാരി പ്രേമികൾക്കും സ്വന്തമാക്കാം. അതിനുള്ള അവസരം നവ്യ തുറന്നു തരുന്നു

കുറച്ചു ദിവസങ്ങൾക്ക് മുൻപ് താൻ ഒരു പുതിയ സംരംഭം ആരംഭിക്കുന്ന വിവരം നവ്യാ നായർ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിരുന്നു. ഒരിക്കൽ ഉടുത്തതോ അതുമല്ലെങ്കിൽ വാങ്ങിയിട്ട് ധരിക്കാൻ പോലും സമയം കിട്ടാതെപോയതോ ആയ തന്റെ പക്കലെ വസ്ത്രങ്ങൾ പ്രീ-ലവ്ഡ് എന്ന പേരിൽ വിൽക്കാനുള്ള പ്ലാൻ

ആ പോസ്റ്റിനു പിന്നാലെ നവ്യ നായർ ആ സാരികൾ വിൽപ്പനയ്‌ക്കെത്തിച്ചു. പ്രീ-ലവ്ഡ് ബൈ നവ്യാ നായർ (Pre-Loved By Navya Nair) എന്ന പേരിലാണ് ഇൻസ്റ്റഗ്രാം പേജ് തുറന്നിരിക്കുന്നത്. ഇതിൽ ഇതിനോടകം ആറ് സാരികൾ വിൽപ്പനയ്ക്ക് വന്നിട്ടുണ്ട്

വസ്ത്രങ്ങളിൽ നാലെണ്ണം നല്ല ഒന്നാന്തരം കാഞ്ചീപുരം സാരികളാണ്. ബാക്കി രണ്ടെണ്ണം ലിനൻ സാരികളും. ആദ്യം വരുന്നവർക്കാകും പരിഗണന എന്നും ക്യാപ്‌ഷനുണ്ട്. ഈ സാരികൾക്ക് ഷിപ്പിംഗ് ചാർജ് കൂടി നൽകി വേണം വാങ്ങാൻ. വില കേട്ടാൽ കൈപൊള്ളും എന്ന് തോന്നുകയുമില്ല

ലിനൻ സാരികൾക്ക് 2,500 രൂപയാണ് വില. കാഞ്ചീപുരം സാരികൾ 4,000- 4,500 രൂപാ നിരക്കിൽ ലഭ്യമാവും. ബ്ലൗസ് കൂടി ചേർന്നാൽ വില അൽപ്പം കൂടും. വിശദവിവരങ്ങൾ നവ്യ പേജിൽ ലഭ്യമാക്കിയിട്ടുണ്ട്

അഭിനയത്തിൽ മാത്രം ഒതുങ്ങി നിൽക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയല്ല നവ്യാ നായർ. ‘മാതംഗി ബൈ നവ്യ’ എന്ന പേരിൽ താരത്തിന് കൊച്ചി നഗരത്തിൽ ഒരു നൃത്തശാലയുണ്ട്. ക്ലാസിക്കൽ നൃത്തം പഠിപ്പിക്കുന്ന നൃത്ത വിദ്യാലയമാണ്

വർഷങ്ങൾക്ക് മുൻപ് നവ്യ എഴുത്തുകാരി എന്ന നിലയിൽ തന്റെ പേര് സ്ഥാപിച്ചു കഴിഞ്ഞിരുന്നു. ‘നവ്യ രസങ്ങൾ’ എന്ന പേരിൽ നവ്യ തന്റെ രചന പുറത്തിറക്കി

See also  നിറവയറുമായി റാംപില്‍ അമലപോള്‍; വെളള ഗൗണില്‍ സുന്ദരിയായി താരം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article