ഞങ്ങളുടെ കല്യാണം മുടക്കാൻ ശ്രമിച്ചവർ ഉണ്ട്… ‘ശരിക്കും അന്വേഷിച്ചോ, അയാളത്ര ശരിയല്ല’ : ക്രിസും ദിവ്യയും തുറന്നു പറയുന്നു

Written by Web Desk1

Published on:

കൊച്ചി (Kochi) : സോഷ്യല്‍ മീഡിയ കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയാകുകയും ആഘോഷിക്കുകയും ചെയ്ത വിവാഹം ആയിരുന്നു നടൻ ക്രിസ് വേണു​ഗോപാലിന്‍റെയും നടി ദിവ്യ ശ്രീധറിന്‍റെതും.

പത്തരമാറ്റ് എന്ന സീരിയലില്‍ ഒന്നിച്ച് അഭിനയിക്കുമ്പോഴുള്ള പരിചയമാണ് അറേഞ്ച്ഡ് വിവാഹത്തില്‍ കലാശിച്ചത് എന്നാണ് താരങ്ങള്‍ പറയുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത താര വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും ഏറെ ശ്രദ്ധ നേടിയിരുന്നു.

വിവാഹം നടക്കുന്നതിന് മുന്‍പ് നേരിട്ട പ്രതിസന്ധികള്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറയുകയാണ് ഇപ്പോള്‍ ക്രിസും ദിവ്യയും. കടുത്ത സൈബര്‍ ആക്രമണമാണ് ഇവരുടെ വിവാഹ വാര്‍ത്തകള്‍ക്ക് താഴെയും മറ്റും സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്. എന്നാല്‍ വിവാഹത്തിന് ശേഷം ഇത്തരം നെഗറ്റീവ് കമന്റുകളെ കുറിച്ചും താരങ്ങള്‍ സംസാരിച്ചു.

‘ ഇങ്ങനെയൊക്കെ കമന്‍റ് വരുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് താര ദമ്പതികള്‍ പറയുന്നു. മറ്റൊരാളുടെ ജീവിതത്തില്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ട്, അവിടെ എങ്ങനെ കയറി ചൊറിയാമെന്ന് വിചാരിക്കുന്നവരോട് സഹതാപമേയുള്ളൂ. അവര്‍ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ എന്ന് ആരും പറയില്ല. ഇത് രണ്ടു ദിവസമേ ഉള്ളൂ, ഇപ്പോള്‍ തന്നെ ഡിവോഴ്‌സ് ആവും, ആര്‍ട്ടിസ്റ്റല്ലേ ഇത് എത്ര വരെ പോകാനാണ് എന്നൊക്കെയായിരിക്കും കമന്‍റുകള്‍ എന്ന് ഊഹിച്ചിരുന്നതായി അഭിമുഖത്തില്‍ ദമ്പതികള്‍ പറഞ്ഞു.

ഇന്‍ഡസ്ട്രിയലില്‍ തന്നെയുള്ള ആളുകള്‍ ദിവ്യയെ വിളിച്ച് ‘ശരിക്കും അന്വേഷിച്ചിട്ട് തന്നെയാണോ? അയാള്‍ അത്ര ശരിയല്ല’ എന്നൊക്കെ വിവാഹം സംബന്ധിച്ച് തീരുമാനം എടുത്തപ്പോള്‍ പറഞ്ഞിരുന്നുവെന്ന് ക്രിസ് പറയുന്നു. എങ്ങനെയെങ്കിലും ഞങ്ങളുടെ കല്യാണം മുടക്കാനാണ് അവര്‍ ശ്രമിച്ചത്. ഈ കാര്യം ദിവ്യ തന്നോടും പറഞ്ഞിരുന്നതായി ക്രിസ് പറയുന്നു.

ഞങ്ങള്‍ ഇപ്പോള്‍ കല്യാണം കഴിച്ചതിനെ പറ്റി ഒത്തിരി കുറ്റം പറയാന്‍ ആളുകള്‍ ഉണ്ടാവും. പക്ഷേ ഈ വിവാഹത്തില്‍ ഞങ്ങള്‍ ഓക്കേയാണ്, അങ്ങനെയുള്ളപ്പോള്‍ ബാക്കിയുള്ളവര്‍ക്ക് എന്താണ് പ്രശ്‌നം. കലാകാരന്മാരുടെ ജീവിതത്തില്‍ എന്തൊക്കെ നടക്കുന്നു എന്ന് അറിയാന്‍ മറ്റുള്ളവര്‍ക്കാണ് താല്പര്യം, ഒരു നടി കഴുത്തില്‍ താലിയിട്ടില്ല. ഇതോടെ അവര്‍ ഡിവോഴ്‌സ് ആവുകയാണോ എന്നൊക്കെയായിരിക്കും ചോദ്യങ്ങള്‍. ഇതൊക്കെ അന്വേഷിക്കേണ്ട ആവശ്യം എന്താണെന്ന് ദിവ്യയും ചോദിക്കുന്നു. നെഗറ്റീവ് വന്നാല്‍ നേരിടാന്‍ തയ്യാറാണെന്നും പുതുദമ്പതികള്‍ പറയുന്നു.

See also  കേരളത്തോടുള്ള അവഗണന: ടിഎൻ പ്രതാപൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

Leave a Comment