Monday, May 19, 2025

മോഹന്‍ലാലിന് മൂന്നാമൂഴം; അമ്മയുടെ പ്രസിഡന്റായി എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.; ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം

Must read

- Advertisement -

അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മറ്റാരും നാമനിര്‍ദേശം സമര്‍പ്പിക്കാത്തതിനാലാണ് മൂന്നാമതും അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ തെരഞ്ഞെടുക്കപ്പെട്ടത്. ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് മത്സരം നടക്കും. തുടര്‍ച്ചയായി മൂന്നാം തവണയാണ് എതിരില്ലാതെ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. മുതിര്‍ന്ന താരങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം ഇത്തവണ പ്രസിഡന്റ് പദം ഏറ്റെടുത്തത്. പ്രസിഡന്റായി മോഹന്‍ലാല്‍ തുടരുമെന്ന് തനിനിറം നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാതിരുന്നാല്‍ താരസംഘടനയില്‍ ചേരിതിരിഞ്ഞ് വന്‍ മത്സരം ഉണ്ടായേനെ. സംഘടനയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന വന്‍മത്സരം ഒഴിവാക്കാന്‍ മമ്മൂട്ടി ഉള്‍പ്പെടെയുളള താരങ്ങള്‍ മോഹന്‍ലാലുമായി സംസാരിച്ചിരുന്നു.

പതിവിന് വിപരീതമായി ഇത്തവണ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഇത്തവണ ഇടവേള ബാബു മത്സരിക്കില്ല. 25 വര്‍ഷത്തോളമായി സംഘടനയുടെ വിവിധ ഭാരവാഹിത്വം വഹിച്ച വ്യക്തിയാണ് അദ്ദേഹം. മറ്റ് താരങ്ങളുടെ പിന്തുണയില്ലാത്തതും ഇടവേള ബാബുവിന് തിരിച്ചടിയായിട്ടുണ്ട്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദീഖ്, കുക്കു പരമേശ്വന്‍, ഉണ്ണി ശിവപാല്‍ എന്നിവര്‍ മത്സരിക്കും. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, മഞ്ജു പിള്ള, ജയന്‍ ചേര്‍ത്തല എന്നിവരാണ് മത്സരിക്കുന്നത്.

See also  മോഹൻലാലിന്റെ ലെഫ്റ്റനന്റ് കേണൽ പ​ദവി തിരിച്ചെടുക്കണമെന്നു പ്രതിരോധ മന്ത്രിക്ക് കത്ത് നൽകി അഖില ഭാരതീയ മലയാളി സംഘ്…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article