ചലച്ചിത്ര താരം മീര വാസുദേവ് വിവാഹിതയായി. ഛായഗ്രഹകന്‍ വിപിന്‍ പുതിയങ്കമാണ് വരന്‍. ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് സീരിയല്‍ കുടുംബവിളക്കിലെ ക്യാമറാമാനാണ് വിപിന്‍. ഇടവേളക്ക് ശേഷം കുടുംബവിളക്കിലെ സുമിത്രയായി മീരാവാസുദേവ് പ്രേക്ഷക മനസ്സില്‍ ഇടം നേടിയിരുന്നു. (Meera Vasudev Marriage)

കോയമ്പത്തൂര് വച്ച് ഏപ്രില്‍ 24 നായിരുന്നു ഇരുവരുടെയും വിവാഹം.അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. കുടുംബവിളക്ക് സീരിയലില്‍ ദീര്‍ഘകാലം ഒരുമിച്ച് ജോലിചെയ്ത പരിചയമാണ് പ്രണയത്തിലെത്തിയത്. ആരാധകരുടെ സ്‌നേഹവും പിന്തുണയും മീര സോഷ്യല്‍ മീഡിയില്‍ അഭ്യര്‍ത്ഥിച്ചു. മീരയുടെ മൂന്നാം വിവാഹമാണിത്.

ആദ്യവിവാഹം 2005 -ല്‍ വിശാല്‍ അഗര്‍വാളുമായിട്ടായിരുന്നു. തുടര്‍ന്ന് ജോണ്‍കൊക്കനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ അരീഹ എന്ന പേരില്‍ ആണ്‍ കുഞ്ഞുമുണ്ട്. സിനിമാ-സീരിയല്‍ രംഗത്തെ നിരവധിപേര്‍ മീരയ്ക്ക് ആശംസകള്‍ നേര്‍ന്നു.
