Tuesday, April 1, 2025

കുഞ്ഞാറ്റ നായികമാരോളം സ്റ്റൈലിഷായി ബ്ലാക്ക് ഓഫ് ഷോൾഡർ ബ്ലൗസും സാരിയും അണിഞ്ഞ്…

Must read

- Advertisement -

വളരെ കുറച്ചു നാളുകൾക്കു മുമ്പ് കേരളത്തിലെ തിയേറ്ററുകളിൽ ഇളക്കം സൃഷ്ടിച്ച ചിത്രമാണ് ഉർവശിയും പാർവതി തിരുവോത്തും നായികമാരായ ‘ഉള്ളൊഴുക്ക്’. ഈ സിനിമയുടെ പ്രമോഷൻ പരിപാടികളിൽ ഉർവശിയും പാർവതിയും പങ്കെടുത്തുവെങ്കിലും, ക്യാമറകൾ കൂടുതൽ ആകർഷിക്കപ്പെട്ടത് മറ്റൊരാളിലേക്കാണ്. അത് മറ്റാരുമല്ല, ഉർവശിയുടെ പുത്രി കുഞ്ഞാറ്റ (Kunjatta) എന്ന തേജാലക്ഷ്മി ജയനിലേക്കായിരുന്നു. ആദ്യമായാണ് ഉർവശി അഭിനയിച്ച ഒരു സിനിമയുടെ പ്രമോഷൻ പരിപാടികളിൽ അല്ലെങ്കിൽ ആ പരിപാടി നടക്കുന്ന ഇടത്ത് മകൾ കുഞ്ഞാറ്റയെ കാണുന്നത്. പ്രേക്ഷകർ ഇനിയും സിനിമയിലെത്തും എന്ന് കാത്തിരിക്കുന്ന കുഞ്ഞാറ്റയെ ക്യാമറകൾ പൊതിഞ്ഞു. ചോദ്യങ്ങളും ഉണ്ടായി

അഭിനയത്തെക്കുറിച്ച് ചോദിക്കുമ്പോൾ തന്റെ പ്രകടനം അമ്മയോളം വരുമോ എന്ന ആശങ്ക മനസ്സിലുള്ള കാര്യം കുഞ്ഞാറ്റ എവിടെയും മറച്ചു വെച്ചിട്ടില്ല. ഇന്നും നല്ല സിനിമയെ ആരാധിക്കുന്ന പ്രേക്ഷകരിൽ ഒരു വിഭാഗം ഉർവശിയെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നു. വിവിധ ഭാഷകളിലായി വൈവിധ്യം നിറഞ്ഞ വേഷങ്ങൾ ചെയ്ത ഉർവശിയോളം താൻ എത്തുമോ എന്നാണ് കുഞ്ഞാറ്റ ചിന്തിക്കുന്നത്. അങ്ങനെയിരിക്കെ, സിനിമയിലെ നായികമാരോളം സുന്ദരിയായി തന്നെ തനിക്കും ഒരു ലുക്ക് സൃഷ്ടിക്കാൻ കഴിയും എന്ന് കുഞ്ഞാറ്റ പലയാവർത്തി തെളിയിച്ചു കഴിഞ്ഞു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ ചിത്രങ്ങൾ.

മോഡേൺ വേഷങ്ങൾ ഒന്നിനു പിറകെ ഒന്നായി അണിഞ്ഞ് അതിലെല്ലാം താൻ അടിപൊളിയാണെന്ന് കുഞ്ഞാറ്റ ഇതിന് മുൻപും കാട്ടിയിട്ടുണ്ട്. എന്നാൽ, ഇക്കുറി കുഞ്ഞാറ്റ കൈവരിച്ചിരിക്കുന്നത് പരമ്പരാഗത വസ്ത്രമായ സാരിയിലാണ്. ഡിസൈനർ ബോർഡർ ഉള്ള ഒരു ബ്ലാക്ക് സാരി. അതിനൊപ്പം ഓഫ് ഷോൾഡർ സ്ലീവ് ലെസ്സ് ബ്ലാക്ക് ബ്ലൗസ്. കാതിൽ ഒരു സ്റ്റേറ്റ്മെന്റ് കമ്മൽ. മൂക്കിൽ മൂക്കുത്തി, കൈയിൽ മിനിമൽ ജ്വല്ലറി. കഴിഞ്ഞു, കുഞ്ഞാറ്റയുടെ അണിഞ്ഞൊരുങ്ങൽ. എന്നാൽ ഇത്രയും കൊണ്ട് തന്നെ സൂപ്പർ എന്ന് ആരെയും പറയിപ്പിക്കുന്ന വിധത്തിലാണ് കുഞ്ഞാറ്റ ചിത്രങ്ങളിൽ പോസ് ചെയ്യുന്നത്.

ഈ ഫോട്ടോഷൂട്ട് ഇത്രയും മനോഹരമായി തീർന്നതിന്റെ ത്രില്ല് കുഞ്ഞാറ്റയുടെ വാക്കുകളിൽ നിഴലിക്കുന്നു. ഇത്രയുമെല്ലാം സാധ്യമാക്കിയ തന്റെ കിടിലം ടീമിനും കുഞ്ഞാറ്റ നന്ദി അറിയിക്കുന്നു. ഫോട്ടോഗ്രാഫി, സ്റ്റൈലിംഗ്, മേക്കപ്പ് ആർട്ടിസ്റ്റ്, സാരി തുടങ്ങിയവ എവിടെനിന്നെന്നും, ആരെല്ലാമാണ് കൈകാര്യം ചെയ്തത് എന്നും കുഞ്ഞാറ്റ ക്യാപ്ഷൻ ക്രെഡിറ്റിൽ പരാമർശിക്കുന്നു. ചിത്രങ്ങൾ കണ്ട കുഞ്ഞാറ്റയുടെ സുഹൃത്തുക്കൾക്ക് പുകഴ്ത്തിയിട്ടും പുകഴ്ത്തിയിട്ടും മതിവരുന്നില്ല.

കുഞ്ഞാറ്റയുടെ ചിത്രങ്ങൾ ലൈക്ക് ചെയ്തവരിൽ സെലിബ്രിറ്റികളും കുഞ്ഞാറ്റയുടെ സുഹൃത്തുക്കളുമായ താരങ്ങളെയും കാണാം. അടുത്ത ബന്ധമുള്ള ചാന്ദിനി ശ്രീധരൻ, നിരഞ്ജന അനൂപ്, വല്യമ്മ കൽപ്പനയുടെ മകൾ ശ്രീമയി എന്ന ശ്രീ സംഖ്യയും ഉണ്ട്. അഭിരാമി സുരേഷ്, നയന എൽസ, ബീന ആന്റണി, കല്യാണി പണിക്കർ എന്നിവരും മറ്റു കൂട്ടുകാർക്കൊപ്പം കുഞ്ഞാറ്റയുടെ ചിത്രങ്ങളെ ലൈക് അടിച്ചിട്ടുണ്ട്.

See also  54 വയസായിട്ടും ശോഭന എന്ത് കൊണ്ട് വിവാഹം കഴിക്കുന്നില്ല? ഉത്തരം വെളിപ്പെടുത്തി നടി

സിനിമാ പ്രവേശം സാധ്യമാവാൻ ഒരുപക്ഷേ ഇനിയും കാത്തിരിക്കേണ്ടി വരുമെങ്കിലും, ഉർവശി അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനിലേക്ക് ഒരു ദിവസം മകൾ കുഞ്ഞാറ്റയും മകൻ ഇഷാൻ പ്രജാപതിയും വന്നുചേർന്നിരുന്നു. ഉർവശിയുടെ ഭർത്താവ് ശിവപ്രസാദ് സംവിധാനം ചെയ്യുന്ന സിനിമകളിലെ ലൊക്കേഷനിലേക്കാണ് മക്കൾ രണ്ടു പേരും വന്നത്. രണ്ടു കുഞ്ഞുങ്ങളെയും ഒന്നിച്ച് കണ്ടതിന്റെ സന്തോഷവും അവർക്കൊപ്പം സമയം പങ്കിട്ടതിന്റെ വിശേഷവും ഉർവശി തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ വ്യക്തമായിരുന്നതാണ്.

കുട്ടിക്കാലത്ത് നാട്ടിൽ പഠിച്ചുവളർന്ന കുട്ടിയാണ് കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി. ഒപ്പം ശ്രീമയിയും സഹപാഠിയായി ഉണ്ടായിരുന്നു. ഇവർ ഏകദേശം ഒരേ പ്രായക്കാരാണ്. മുതിർന്നതും തന്റെ സഹോദരിയായ ശ്രേയക്കൊപ്പം യുകെയിൽ കുഞ്ഞാറ്റ കുറച്ചുകാലം ചിലവിട്ടിരുന്നു. താനൊരു നല്ല മൃഗസ്നേഹി കൂടിയാണ് എന്ന് തെളിയിക്കുന്ന കുഞ്ഞാറ്റയുടെ ഒരു ചിത്രമാണ് ഈ കാണുന്നത്

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article