Thursday, April 3, 2025

`പൃഥ്വിരാജിനെതിരെ പറഞ്ഞില്ലല്ലോ, ജയസൂര്യ നുണപരിശോധനയ്ക്ക് തയ്യാറാവട്ടെ’; വീണ്ടും വെല്ലുവിളിച്ച് നടി

Must read

- Advertisement -

നടൻ ജയസൂര്യ തനിക്കെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച നടിക്കെതിരെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നടി പറയുന്നത് പച്ചക്കള്ളമാണെന്നായിരുന്നു താരം തുറന്നടിച്ചത്. സെക്രട്ടറിയേറ്റിന് ഉള്ളിൽ വെച്ച് താൻ ലൈംഗികാതിക്രമം നടത്തിയെന്നും എന്നാൽ സെക്രട്ടറിയേറ്റിന് പുറത്ത് നിന്ന് ഷൂട്ട് ചെയ്യാനുള്ള അനുമതി മാത്രമാണ് തങ്ങൾക്ക് ലഭിച്ചതെന്നാണ് ജയസൂര്യ പറഞ്ഞത്. രണ്ട് മണിക്കൂർ മാത്രമായിരുന്നു അനുമതിയെന്നും നടി പിന്നെ എങ്ങനെയാണ് മുകളിലത്തെ നിലയിൽ എത്തിയതെന്ന് അറിയില്ലെന്നും ജയസൂര്യ പറഞ്ഞു.

ഇപ്പോഴിതാ നടനെ തള്ളി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് പരാതിക്കാരി. ജയൂസൂര്യ കളവ് പറയുകയാണെന്നും തന്റെ കൈയ്യിൽ തെളിവുകൾ ഉണ്ടെന്നുമാണ് നടി പറയുന്നത്. ധൈര്യമുണ്ടെങ്കിൽ ജയസൂര്യ നുണപരിശോധനയ്ക്ക് തയ്യാറാകട്ടെയെന്നും പരാതിക്കാരി ഫേസ്ബുക്കിൽ കുറിച്ചു.

‘പച്ച കള്ള ലക്ഷണമാണ് കണ്ണാടിയിൽ കൂടെ കൂടെ കൈ വയ്ക്കുന്നത്. രണ്ടു മണിക്കൂറും പൊളിഞ്ഞു, 3 ദിവസം ഉള്ള ഫോട്ടോയും വീഡിയോയും എന്റെ കയ്യിലുണ്ട്. അതെന്താ അത്രയും പേർ ഉണ്ടായിട്ടും ജയസൂര്യയുടെ പേര് മാത്രം പറഞ്ഞത്. ജനങ്ങൾ പൊട്ടന്മാരല്ല ധൈര്യമുണ്ടോ നുണ പരിശോധനക്ക് വരാൻ? ഞാൻ റെഡി ആണ്. ഒരു കുറ്റവാളിയും കുറ്റം സമ്മതിക്കില്ല. അടുത്ത ജനറേഷൻ പെൺകുട്ടികൾക്ക് ധൈര്യമായി വാഷ് റൂമിൽ പോകാം, ഇനി ജയസൂര്യക്ക് ധൈര്യം ഉണ്ടാവില്ല.

പിന്നെ സോണിയായുടെ കാര്യം പുള്ളി സത്യം പറഞ്ഞു. തൊടുപുഴയിൽ അല്ല കൂത്താട്ടുകുളത്തായിരുന്നു. 2013 അല്ല 2011 ആയിരുന്നു. തോന്നിവാസത്തിന് പോയാൽ കുടുബം തകരും. എന്താണ് ഞങ്ങൾ പൃഥ്വിരാജിന്റെ പേര് പറയാത്തത്? ടോവിനോ? കുഞ്ചാക്കോ.. ഞങ്ങൾക്കും കുടുംബവും മക്കളും ഉണ്ട്. വെറുതെ ഒരാളുടെ പേര് പറഞ്ഞാൽ ദൈവം വിടില്ല, ആ പേടിയുള്ളവരാണ്. സത്യമേ ജയിക്കൂ ജയസൂര്യ’, പരാതിക്കാരി കുറിച്ചു.

ജയസൂര്യയ്‌ക്കൊപ്പമുള്ള മറ്റ് രണ്ട് ചിത്രങ്ങളും നടി പങ്കിട്ടിട്ടുണ്ട്. ‘സെക്രട്ടറിയേറ്റിൽ കയറിയില്ല പോലും, ഇത് സെക്രട്ടറിയേറ്റിലെ മെയ്ക്കപ്പ് ചെയ്യുന്ന റൂം ആണ്. ഇനി സെക്രട്ടറിയേറ്റിന്റെ ഉള്ളിൽ നിന്നുള്ള വീഡിയോ ഉണ്ട്. സെക്രട്ടറിയേറ്റിന്റെ അകത്തും പുറത്തും ഷൂട്ട് ഉണ്ടായിരുന്നു. അപ്പോൾ തന്നെ ഈ പ്രസ്താവന പൊളിഞ്ഞു മോനെ’, എന്നാണ് നടി കുറിച്ചിരിക്കുന്നത്.

See also  ഹരിശ്രീ അശോകന്റെ പഞ്ചാബി ഹൗസ്‌ വീട് പണിതത്തിൽ വീഴ്ച ; മാർബിൾ കമ്പനിക്ക് 17.83 ലക്ഷം പിഴയിട്ട് കോടതി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article