ഉണ്ണി വ്‌ലോഗ്‌സിനെതിരായി ജാതി അധിക്ഷേപം, വധഭീക്ഷണി രാസ്ത സിനിമയുടെ സംവിധായകന്‍ അനീഷ് അന്‍വറിനെതിരെ കേസെടുത്ത് പോലീസ്

Written by Taniniram

Published on:

യൂടൂബിലൂടെ സിനിമാ റിവ്യൂ നടത്തുന്ന ഉണ്ണികൃഷ്ണന്‍ ടി.എന്‍ എന്ന ഉണ്ണി വ്‌ലോഗിനെ (Unni Vlogs) ജാതിപരമായി അധിക്ഷേപിച്ച കേസില്‍ രാസ്ത സിനിമയുടെ സംവിധായകന്‍ അനീഷ് അന്‍വറിനെതിരെ എളമക്കര പോലീസ് കേസെടുത്തു. അനീഷ് അന്‍വര്‍ (Rastha director Aneesh Anwar) സംവിധാനം ചെയ്ത ‘രാസ്ത’ എന്ന സിനിമയുടെ റിവ്യൂ യൂടൂബിലൂടെ നടത്തിയതിനെത്തുടര്‍ന്ന് അനീഷ് അന്‍വര്‍ ഉണ്ണി വ്‌ലോഗിനെ ഫോണിലൂടെ ജാതിപരമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു എന്നാണ് കേസ്.

കോടതി നിര്‍ദ്ദേശപ്രകാരം കേസ്

ഉണ്ണി വ്‌ലോഗ്‌സ് (Unni Vlogs) എളമക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് കേസ് റെജിസ്റ്റര്‍ ചെയ്തിരുന്നില്ല. ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കുകയും കോടതി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. കോടതി ഉത്തരവ് വന്നതിന് ശേഷമാണ് പൊലീസ് അനീഷ് അന്‍വര്‍ക്കെതിരെ കേസ് എടുത്തത്. ഫോണ്‍കോള്‍ റിക്കാര്‍ഡ് അടക്കം ഹാജരാക്കിയാണ് ഉണ്ണി വ്‌ളോഗ് പരാതി നല്‍കിയത്.

See also  അനീഷ് അന്‍വറിന്റെ 'രാസ്ത' പ്രേക്ഷക ശ്രദ്ധ നേടുന്നു; സിനിമയെച്ചൊല്ലി റിവ്യൂ വിവാദങ്ങളും

Related News

Related News

Leave a Comment