ഫെയര്‍പ്ലേ ആപ്പില്‍ ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്ത ചലച്ചിത്ര താരം തമന്ന ഭാട്ടിയയെ ചോദ്യം ചെയ്യുന്നതിനായി മഹാരാഷ്ട്ര സൈബര്‍ പോലീസ് നോട്ടീസ് അയച്ചു. ഏപ്രില്‍ 29 ന് സൈബര്‍ കുറ്റകൃത്യ അന്വേഷണത്തിനുമുള്ള നോഡല്‍ ഏജന്‍സിക്ക് മുമ്പാകെ ഹാജരാകാനാണ് നോട്ടീസ്.
അനധികൃതസംപ്രേക്ഷണത്തിലൂടെ റിലയന്‍സിന്റെ കീഴിലുളള വയാകോമിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയതായാണ് തമ്മനയ്‌ക്കെതിരെയുളള പരാതി. ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിനോട് ഏപ്രില്‍ 23ന് ഹാജരാകാന്‍ മഹാരാഷ്ട്ര സൈബര്‍ ആവശ്യപ്പെട്ടെങ്കിലും ഇന്ത്യയില്‍ ഇല്ലായെന്ന കാരണം പറഞ്ഞ് അദ്ദേഹം ഹാജരായില്ല. പകരം, മൊഴി രേഖപ്പെടുത്താന്‍ മറ്റൊരു സമയം ആവശ്യപ്പെടുകയായിരുന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മീഡിയ സബ്‌സിഡിയറിയായ വയാകോം 18 ന് ഡല്‍ഹി ഹൈക്കോടതി അനൂകൂലമായ വിധി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മത്സരങ്ങള്‍ അനധികൃതമായി സ്ട്രീം ചെയ്യുന്നതില്‍ നിന്ന് മറ്റ് വെബ്സൈറ്റുകളെ തടഞ്ഞുകൊണ്ടുളള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വന്‍തുകയ്ക്ക് ലേലത്തിനാണ് മത്സരങ്ങളുടെ സംപ്രേക്ഷണാവകാസം ബിസിസിഐയില്‍ നിന്ന് റിലയന്‍സ് നേടിയെടുത്തത്.
മെയ് 3 ന് റിലീസ് ചെയ്യുന്ന കോമഡി ഹൊറര്‍ ചിത്രം ആരാണ്‍മനൈ 4 ന്റെ പ്രമോഷന്‍ തിരക്കിലാണ് തമന്ന.