കോട്ടയം (Kottayam) : ‘ബ്രോ ഡാഡി’ സിനിമയിൽ അഭിനയിക്കാനെത്തിയ ജൂനിയർ ആർട്ടിസ്റ്റിനെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് പീഡിപ്പിച്ചെന്ന കേസിൽ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ്.
സംഭവം അറിഞ്ഞയുടനെതന്നെ അസിസ്റ്റന്റ് ഡയറക്ടറെ സെറ്റിൽനിന്നു പറഞ്ഞുവിട്ടെന്നും പൊലീസിനു മുന്നിൽ ഹാജരായി നിയമനടപടി നേരിടാൻ നിർദേശിച്ചെന്നും വാട്സാപ് സന്ദേശത്തിൽ പൃഥ്വിരാജ് പറഞ്ഞു. വിഷയത്തിൽ ആദ്യമായാണു പൃഥ്വിരാജിന്റെ പ്രതികരണം.