ക്യാമറയുള്ള കാര്യം മറന്നു , ബിഗ്‌ബോസ് ഒടിടിയിൽ സ്വകാര്യ നിമിഷങ്ങളുമായി മത്സരാർഥികൾ ; വൻ വിവാദം

Written by Taniniram

Published on:

മുംബൈ: ഹിന്ദി ബിഗ് ബോസ് ഒടിടി 3 വിവാദത്തിലേക്ക്. ജിയോ സിനിമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിന്ദി ബിഗ്‌ബോസിന്റെ ഒടിടി സീസണ്‍ 3 മത്സരാര്‍ത്ഥി അര്‍മാന്‍ മാലിക്കും ഭാര്യ കൃതികയും തമ്മിലുളള സ്വകാര്യ നിമിഷങ്ങളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. മറ്റ് മത്സരാര്‍ത്ഥികള്‍ റൂമില്‍ ഉണ്ടായിരുന്നപ്പോള്‍ തന്നെ ഇരുവരും പുതപ്പിനടയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നാണ് ആരോപണം. ദൃശ്യങ്ങള്‍ ജിയോ സിനിമയിലെ എപ്പിസോഡില്‍ തന്നെ സംപ്രേക്ഷണം ചെയ്തത് വന്‍ വിവാദത്തിനിടയാക്കിയിരിക്കുകയാണ്.

സീസണിലെ ഏറ്റവും വിവാദമുണ്ടാക്കിയ മത്സരാര്‍ത്ഥിയാണ് അര്‍മാന്‍ മാലിക്ക്. ഇദ്ദേഹത്തിന് രണ്ട് ഭാര്യമാരാണ് പായല്‍, കൃതിക യൂട്യൂബറാണ് അര്‍മാന്‍ മാലിക്ക്. ഇതില്‍ ഭാര്യ പായല്‍ പുറത്തായിരുന്നു. പിന്നാലെ കൃതികയെക്കുറിച്ച് മോശമായ കമന്റ് പറഞ്ഞുവെന്ന പേരില്‍ അര്‍മാന്‍ മാലിക് മറ്റൊരു മത്സരാര്‍ത്ഥിയായ വിശാല്‍ പാണ്ഡെയെ ചെകിട്ടില്‍ അടിച്ചതും ഏറെ വിവാദമായി.

മലയാളം ബിഗ് ബോസില്‍ റോക്കി മറ്റൊരു മത്സരാര്‍ത്ഥിയായ സിജോയെ അടിച്ചതിനെത്തുടര്‍ന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ ഹിന്ദി ബിഗ്‌ബോസ് അര്‍മാന്‍ മാലിക്കിനെ നിലനിര്‍ത്തി. പകരം എല്ലാ വീക്കിലും നോമിനേഷന്‍ എന്ന ശിക്ഷ നല്‍കി. ഇത് വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.

അര്‍മാന്‍ മാലിക് തന്റെ രണ്ടാം ഭാര്യ കൃതിക മാലിക്കുമായി സ്വകാര്യ നിമിഷങ്ങള്‍ 24×7 ലൈവായ ഹിന്ദി ബിഗ് ബോസ് ഒടിടി 3 വഴി പുറത്ത് എത്തുകയും ചെയ്തു. ക്ലിപ്പ് വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ബിഗ് ബോസ് ഒടിടിയില്‍ ഇത്തവണ അവതാരകനായി എത്തുന്നത് അനില്‍ കപൂറാണ്. വീക്കെന്റില്‍ എപ്പിസോഡില്‍ ഈ വിഷയത്തില്‍ അനിലിന്റെ നിലപാട് അറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

See also  സാമന്തയുടെ ബോൾഡ് ലുക്ക് ചിത്രങ്ങൾ…

Related News

Related News

Leave a Comment