Saturday, May 3, 2025

ഭക്ഷണം വിളമ്പി കൊടുത്താൽ ആയുസ് കൂടു൦; തമിഴ്നാട്ടിലെ ആചാരങ്ങൾ തുറന്ന് പറഞ്ഞു ബാല

Must read

- Advertisement -

എന്നും സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ് നടൻ ബാല. കോകിലയെ വിവാഹം കഴിച്ചതോടെ ബാലയുടെ ജീവിതം ആകെ മാറിയിരുന്നു. വിവാഹശേഷം പുതിയ താമസ സ്ഥലത്തേക്ക് വരെ ബാല കുടുംബസമേതം മാറി. കൊച്ചി വിട്ട് വൈക്കത്താണിപ്പോൾ ഭാര്യയ്ക്കൊപ്പം ബാല കഴിയുന്നത്. അടുത്തിടെയാണ് ബാലകോകില എന്ന പേരിൽ നടൻ യുട്യൂബ് ചാനൽ ആരംഭിച്ചത്. പാചകം, വീട്ടുവിശേഷങ്ങൾ, ആഘോഷങ്ങളുടെ വീഡിയോകൾ എന്നിവയെല്ലാമാണ് പ്രധാന കണ്ടന്റുകൾ.
പാചകം ഏറെ താൽപര്യമുള്ളയാളാണ് കോകില. ഭക്ഷണം കഴിക്കാൻ താൽപര്യമുള്ളയാളാണ് ബാല. ഇരുവരുടെയും പൊങ്കൽ വീഡിയോ വൈറലായിരുന്നു. അതിനുശേഷം ഇടയ്ക്കിടെ ഇരുവരും തമിഴ്നാട് സ്റ്റൈലിലുള്ള റെസിപ്പികൾ മലയാളികളായ പ്രേക്ഷകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. പുതിയ റെസിപ്പി കരുവാട് കറിയാണ്.

കോകിലയ്ക്ക് കുക്കിങ് വീഡിയോകൾ ചെയ്യാനായി വീടിനോട് ചേർന്ന് ഒരു പുതിയ കിച്ചണും ബാല ചെയ്യിപ്പിച്ചിട്ടുണ്ട്. ബാലയുടെ ഇഷ്ടങ്ങൾ കൃത്യമായി അറിയാവുന്നതുകൊണ്ട് തന്നെ ആ ഇഷ്ടങ്ങളെല്ലാം പരി​ഗണിച്ചാണ് ഒരോ വിഭവങ്ങളും കോകില തയ്യാറാക്കുന്നത്. ഇത്തവണ കരുവാട് കറി തയ്യാറാക്കിയപ്പോഴും പുളി അടക്കമുള്ള ബാലയുടെ ഇഷ്ടത്തിന് അനുസരിച്ചാണ് കോകില ചേർത്തത്. കോകിലയുടെ റെസിപ്പി ആദ്യം രുചിച്ചതും ബാല തന്നെയാണ്.

വാഴയിലയിൽ ചോറ് വിളമ്പാനായി ബാല തുടങ്ങിയപ്പോൾ താൻ തന്നെ വിളമ്പിത്തരുമെന്ന് വാശിപിടിച്ച് കോകില തന്നെയാണ് വിളമ്പി കൊടുത്തത്. കോകിലയുടെ വാശിക്ക് പിന്നിലെ കാരണവും വീഡിയോയിൽ ബാല പറഞ്ഞു. വീട്ടിലെ ഭക്ഷണം കഴിക്കുമ്പോഴും സ്നേഹം അനുഭവിക്കുമ്പോഴുമുള്ള സന്തോഷം വിവരിച്ചുകൊണ്ടാണ് ബാല സംസാരിച്ച് തുടങ്ങിയത്.

ഒരുപാട് പേർ നല്ല നല്ല കമന്റുകൾ പറയുന്നുണ്ട്. എപ്പോഴും സന്തോഷമായി സ്ട്രസ് ഇല്ലാത്ത ലൈഫ് ആയിരിക്കണമെന്നും പറയാറുണ്ട്. പക്ഷെ ആർക്കാണ് ജീവിതത്തിൽ പ്രശ്നങ്ങളില്ലാത്തത്. എല്ലാവർക്കും പ്രശ്നങ്ങളും ടെൻഷനുമുണ്ട്. മൂന്ന്, നാല് ദിവസം മുമ്പ് നല്ല ടെൻഷനടിക്കാനുള്ള പ്രശ്നങ്ങൾ എനിക്കും ഉണ്ടായിരുന്നു. ചില ലോസ് സംഭവിച്ചു. പക്ഷെ എന്തായിരുന്നു പ്രശ്നമെന്ന് ഞാൻ പറയുന്നില്ല.

ഇത്രയേറെ പ്രഷറൊക്കെ ഉണ്ടെങ്കിലും വീട്ടിൽ വരുമ്പോൾ നല്ല ഭക്ഷണവും സ്നേഹവും ലഭിച്ചാൽ ഈ ലോകത്തുള്ള ഒരു പ്രശ്നവും വലുതായി തോന്നുകയില്ല. പ്രശ്നങ്ങൾ കല്ല് പോലെയാണ്. അടുത്ത് വെച്ചാൽ വലിയ കല്ലായി തോന്നും. ദൂരെ വെച്ചാൽ ഒരു പ്രശ്നമായി തോന്നുകയില്ല. അതുകൊണ്ട് തന്നെ നല്ല ഭക്ഷണം കഴി‍ക്കണം. കോകില തന്നെ വിളമ്പി തരാൻ വാശിപിടിക്കുന്നതിന് ഒരു കാരണമുണ്ട്.

തമിഴ്നാട്ടിൽ അങ്ങനൊരു വിശ്വാസമുണ്ട്. കടമയ്ക്ക് വേണ്ടി അല്ലാതെ ഭക്ഷണം ഉണ്ടാക്കി വിളമ്പി കൊടുക്കുകയാണെങ്കിൽ ആയുസ് കൂടുമത്രെ. ശേഷം എന്റെ ആയുസ് കൂട്ടൂവെന്ന് കോകിലയോട് ബാല പറയുന്നതും ഉറപ്പായും മാമാ എന്ന് കോകില മറുപടി പറയുന്നതും വീഡിയോയിൽ കാണാം. ഭക്ഷണം കഴിക്കാനായി ഉപയോ​ഗിച്ച തൂശനില മടക്കുന്ന രീതികൾ കേരളത്തിലും തമിഴ്നാട്ടിലും വ്യത്യസ്തമാണെന്നും വീഡിയോയിൽ ബാല പറഞ്ഞു. തമിഴ്നാടിനും കേരളത്തിനും കൾച്ചറിൽ ഒരു വ്യത്യാസമുണ്ട്. ഭക്ഷണം കഴിച്ചിട്ട് ഇല മടക്കുന്ന രീതിയിലാണ് വ്യത്യാസമുള്ളത്.

See also  ഗോൾഡൻ ഗ്ലോബ്സ് 2024 : കിലിയൻ മർഫി മികച്ച നടൻ.

കേരളത്തിൽ ഭക്ഷണം കഴിച്ച് തൃപ്തിയായി എന്ന അർത്ഥത്തിലാണ് ഇല മടക്കുന്നത്. തമിഴ്നാട്ടിൽ ഭക്ഷണം കഴിച്ചശേഷം ഇല അപ്പുറത്തെ വശത്തും നിന്നും ഇപ്പുറത്തെ വശത്തേക്കാണ് മടക്കുന്നത്. അതിന് കാരണം ആ ഭക്ഷണം തന്നവരുമായുള്ള സ്നേഹബന്ധം നിലനിർത്തികൊണ്ട് പോകാൻ ആ​ഗ്രഹമുണ്ടെന്ന അർത്ഥം വരാൻ വേണ്ടിയാണെന്നും ബാല പറഞ്ഞു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article