- Advertisement -
ഒമര്‍ലുലു പ്രതിയായ ബലാല്‍സംഗക്കേസില്‍ വിശദീകരണവുമായി നടി എയ്ഞ്ചലിന്‍ മരിയ (angeline mariya). പരാതി നല്‍കിയത് താനെണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത വരുന്നുണ്ട്. എന്നാല്‍ ആ നടി താനല്ല. സിനിമാരംഗത്ത് നിന്നടക്കം നിരവധി പേരാണ് ഫോണ്‍ വിളിച്ചും വാട്‌സ് ആപ്പ് അയച്ചും തന്നോട് വിവരങ്ങള്‍ തിരക്കുന്നത്. ഒമര്‍ ലുലുവായി എനിക്കുളളത് ഒരു വല്ല്യേട്ടന്‍ കുഞ്ഞനുജത്തി ബന്ധമാണ്. നല്ലമനുഷ്യനായ അദ്ദേഹത്തിനെതിരെ ആരെങ്കിലും കളളക്കേസ് കൊടുത്തതില്‍ എന്നെ വലിച്ചിഴയ്ക്കണ്ടെന്നും എയ്ഞ്ചലിന്‍ പറഞ്ഞു. ബിഗ് ബോസ് മലയാളം 5 ല്‍ ഒമറും എയ്ഞ്ചലിനും പങ്കെടുത്തിരുന്നൂവെങ്കിലും ഒമര്‍ വൈല്‍ഡ് കാര്‍ഡായി എത്തുന്നതിന് മുമ്പ് എയ്ഞ്ചലിന്‍ പുറത്തായിരുന്നു. ഒമര്‍ ലുലുവിന്റെ സംവിധാനത്തിലുളള നല്ല സമയം എന്ന ചിത്രത്തിലൂടെയാണ് എയ്ഞ്ചലിന്‍ സിനിമയിലെത്തിയത്.