- Advertisement -
‘അലമാര’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് അദിതി രവി . പിന്നീട് പല ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഇപ്പോഴിതാ അദിതിയുടെ ടൈറ്റാനിക് റോസിന്റെ സ്‌റ്റൈല്‍ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ ശ്രദ്ധ നേടുകയാണ്. ഒരു സ്ത്രീയുടെ ഹൃദയം രഹസ്യങ്ങളുടെ ആഴമേറിയ സമുദ്രമാണ് എന്നാണ് ചിത്രത്തിന് അദിതി നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. എന്നാല്‍ ചിത്രത്തിന് താഴെയായി അത് ഇങ്ങനെയല്ലെന്നാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തത്. നായകന് ചിത്രം വരയ്ക്കാനായി വസ്ത്രം ധരിക്കാതെയാണ് റോസ് ഈ രീതിയില്‍ ടൈറ്റാനിക് ചിത്രത്തില്‍ എത്തുന്നതാണ് കമന്റില്‍ ഉദ്ദേശിച്ചത്. ‘ഇങ്ങനെ മതി’ എന്ന രസകരമായ മറുപടിയാണ് അദിതി കമന്റ് ചെയ്തത്.



