സാരിയിൽ സുന്ദരിയായി നടി രമ്യ നമ്പീശൻ… ‘പൂപോലെ മനോഹരി, നാൽപ്പതിനോട് അടുത്തിട്ടും എന്തൊരു ഭം​ഗിയാണ്’

Written by Web Desk1

Published on:

മലയാള സിനിമയിൽ സകലകലാവല്ലഭരായ താരങ്ങളിൽ എല്ലാവർക്കും പ്രിയങ്കരിയായ അഭിനേത്രിയാണ് രമ്യ നമ്പീശൻ. മുപ്പത്തിയൊമ്പതുകാരിയായ താരം ഇരുപത് വർഷത്തിൽ ഏറെയായി തെന്നിന്ത്യൻ സിനിമയുടെ ഭാ​ഗമാണ്. നടി എന്നതിലുപരി ​ഗായികയും നർത്തകിയും അവതാരകയുമെല്ലാമാണ് രമ്യ നമ്പീശൻ. മലയാളത്തിലൂടെയാണ് തുടക്കമെങ്കിലും തമിഴ് സിനിമകളിലൂടെയാണ് രമ്യ ആരാധകരെ സമ്പാദിച്ചത്. സോഷ്യൽ മീഡിയയിലും രമ്യ വളരെ സജീവമാണ്. നിലപാടുകൾ വെട്ടിത്തുറന്ന് പറയാറുള്ള ചുരുക്കം ചില അഭിനേത്രികളിൽ ഒരാൾ കൂടിയാണ് രമ്യ.

നടി പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ലോട്ടസ് പ്രിന്റുള്ള സിംപിൾ വൈറ്റ് സാരിയിൽ അതീവ സുന്ദരിയായാണ് നടി ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാരിക്ക് ഇണങ്ങുന്ന സിംപിൾ മേക്കപ്പും ആഭരണങ്ങളും മാത്രമാണ് താരം ഉപയോ​ഗിച്ചിരിക്കുന്നത്.

നടി ശ്രിന്ധ അടക്കമുള്ള രമ്യയുടെ സിനിമാ സുഹൃത്തുക്കളും ആരാധകരും ഫോട്ടോയ്ക്ക് കമന്റുമായി എത്തി. പൂപോലെ മനോഹരി എന്നാണ് ഒരാൾ രമ്യയുടെ സാരിലുക്കിനെ പ്രശംസിച്ച് കുറിച്ചത്. നാൽപ്പതുകളോട് അടുക്കുകയാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ആരാധകർ കുറിക്കുന്നു.

സിനിമകൾ ചെയ്യുന്ന കാര്യത്തിൽ വളരെ സെലക്ടീവാണ് രമ്യ. 2022 മുതൽ 2024 വരെ വെറും നാല് സിനിമകൾ മാത്രമെ രമ്യ ചെയ്തിട്ടുള്ളു. അതിൽ പീസ്, ഹെർ എന്നിവയിലെ നടിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴിൽ 2022ലും 2023ലുമായി അഞ്ച് സിനിമകളിലും രമ്യ അഭിനയിച്ചു.

അതേസമയം വെള്ളിത്തിരയിൽ ഒരിക്കൽക്കൂടി പിന്നണി ഗായികയാവാനുള്ള ഒരുക്കത്തിലാണ് നടി. മച്ചാന്റെ മാലാഖ എന്ന സിനിമയിൽ ഔസേപ്പച്ചൻ ഈണം പകർന്ന് രമ്യ നമ്പീശൻ ആലപിച്ച് സിന്റോ സണ്ണി വരികൾ നൽകിയ കറക്കം എന്ന് തുടങ്ങുന്ന ഗാനമാണ് രമ്യയുടെ ശബ്ദത്തിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്.

ആണ്ടെ ലോണ്ടേ… എന്ന് തുടങ്ങുന്ന നാടൻ പാട്ട് പാടിയാണ് രമ്യ നമ്പീശൻ പിന്നണി ​ഗാനരം​ഗത്തേക്ക് ചുവടുവെക്കുന്നത്. പാട്ട് വലിയ ഹിറ്റായിരുന്നു. ഏറെ വ്യത്യസ്തതയുള്ള ശബ്ദമായതുകൊണ്ട് തന്നെ തുടർന്ന് നിരവധി സിനിമകളിൽ പിന്നണി പാടാൻ രമ്യയ്ക്ക് സാധിച്ചു.

മലയാളത്തിൽ മാത്രമല്ല തമിഴിലും രമ്യ പിന്നണി പാടിയിട്ടുണ്ട്. ബാച്ച്ലർ പാർട്ടിയിലെ വിജന സുരഭി എന്ന ​​ഗാനം ആലപിച്ചതും ​അഭിനയിച്ചതും രമ്യ നമ്പീശനായിരുന്നു. വിജയ് സേതുപതി-രമ്യ നമ്പീശൻ ജോഡിയിൽ പിറന്ന സിനിമകൾക്കാണ് ആരാധകർ ഏറെയും.

See also  തമിഴക വെട്രി കഴകം; രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് നടന്‍ വിജയ്

Leave a Comment