ബംഗളൂരു (Bangaluru) : കൊപ്പാൽ ഗംഗാവതി താലൂക്കിൽ വിതലപുര ഗ്രാമത്തിലെ പട്ടികജാതിക്കാരിയായ യുവതിയെയാണ് വിഷം അകത്തുചെന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. മാരിയമ്മ (21) ആണ് മരിച്ചത്.
ഗ്രാമവാസിയും പട്ടികവർഗ വിഭാഗക്കാരനുമായ ഹനുമയ്യയുടെ ഭാര്യയാണ് മാരിയമ്മ. ജാതി മാറി നടന്ന പ്രണയ വിവാഹത്തെത്തുടർന്ന് ഭർതൃ വീട്ടുകാർ മകളെ നിരന്തരം പീഡിപ്പിച്ചിരുന്നെന്ന് മാരിയമ്മയുടെ പിതാവ് ഗംഗാവതി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.
രണ്ടു വർഷം മുമ്പാണ് ഹനുമയ്യയും മാരിയമ്മയും വിവാഹിതരായത്. ഭർതൃ കുടുംബത്തിലെ 13 പേർ മകളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ വിഷം കഴിച്ചു എന്നാണ് ഭർതൃ വീട്ടുകാർ അറിയിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിഷം അകത്തു ചെല്ലും മുമ്പ് മാരിയമ്മക്ക് മർദനമേറ്റതായി പിതാവിന്റെ പരാതിയിൽ പറഞ്ഞു.