ആണ്‍കുട്ടിയെ പീഡിപ്പിച്ച അധ്യാപകന് ആറുവര്‍ഷം തടവും പിഴയും

Written by Web Desk2

Published on:

തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് ആറ് വര്‍ഷം തടവും പിഴയും. നെയ്യാറ്റിന്‍ക്കര കണിയാന്‍കുളം ആളുനിന്നവിളവീട്ടില്‍ സന്തോഷ് കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. നെയ്യാറ്റിന്‍കര അതിവേഗ കോടതിയാണ് (Neyyattinkara Court) ശിക്ഷ വിധിച്ചത്.

കേസിനാസ്പദമായ സംഭവം നടക്കുന്നത് 2019 ലാണ്. നെയ്യാറ്റിന്‍കര പോലീസ് അന്വേഷിച്ച കേസില്‍ ട്യൂഷന്‍ ക്ലാസില്‍ വച്ചു ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്.

See also  42കാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി 35കാരൻ...

Leave a Comment