- Advertisement -
ഹരിയാന (Hariyana) : ഹരിയാന റോത്തക് ജില്ലയിൽ വീട്ടുടമസ്ഥനും സുഹൃത്തുക്കളും ചേർന്ന് വാടകക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചുമൂടി. (In Haryana’s Rohtak district, a young tenant was kidnapped and buried alive by a house owner and his friends.) തന്റെ ഭാര്യയുമായി യുവാവിന് ബന്ധമുണ്ടെന്ന് വീട്ടുടമ തിരിച്ചറിഞ്ഞതാണ് ക്രൂരകൃത്യത്തിന് കാരണം.
പ്രദേശത്തെ ഒരു പാടത്ത് ഏഴടി ആഴമുള്ള കുഴിയെടുത്താണ് യുവാവിനെ കുഴിച്ചിട്ടത്. പ്രതികൾ പോലീസ് പിടിയിലായി. ഹർദീപ് എന്നയാളാണ് തന്റെ വീട്ടിൽ വാടകയ്ക്ക് കഴിഞ്ഞിരുന്ന ജഗ്ദീപ് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
2024 ഡിസംബറിൽ നടന്ന സംഭവത്തേക്കുറിച്ച് ഇപ്പോഴാണ് പുറംലോകമറിയുന്നത്. ബാബാ മസ്ത്നാഥ് സർവകലാശാലയിലെ യോഗാധ്യാപകനാണ് കൊല്ലപ്പെട്ട ജഗ്ദീപ്.