ഭാര്യയുടെ തലവെട്ടിയെടുത്തശേഷം മൃതദേഹം തൊലിയുരിഞ്ഞ് കഷ്ണങ്ങളാക്കി… കാരണം??

Written by Web Desk1

Updated on:

ബംഗളൂരു (Bangluru) : കർണാടകയിലെ തുംകൂരു (Tumkur in Karnataka) വിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. അത്താഴം വിളമ്പാൻ വിസമ്മതിച്ചതിന് ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയശേഷം മൃതദേഹത്തിന്റെ തൊലിയുരിഞ്ഞ് കഷ്ണങ്ങളാക്കി. തടിമിൽ ജീവനക്കാരനായ ഭർത്താവ് ശിവറാ(Shivaram ) മിനെ പൊലീസ് അറസ്റ്റുചെയ്തു. മുപ്പത്തഞ്ചുകാരിയായ പുഷ്പ (Pushpa) യാണ് കൊല്ലപ്പെട്ടത്. പത്തുവർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് എട്ടുവയസുള്ള ഒരു മകനുണ്ട്.

ഹുലിയുരു ദുർഗ ഗ്രാമത്തിലെ വാടക വീടിന്റെ അടുക്കളയിലാണ് പുഷ്പയുടെ മൃതദേഹം കണ്ടെത്തിയത്. ജോലികഴിഞ്ഞെത്തിയ ശിവറാം ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. കഴിഞ്ഞദിവസവും വഴക്കുണ്ടായി. ജോലിയെചൊല്ലിയായിരുന്നു പുഷ്പ വഴക്കിട്ടിരുന്നതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞദിവസം വഴക്കിനുശേഷം അത്താഴം വിളമ്പാൻ ഭാര്യയോട് ശിവറാം ആവശ്യപ്പെട്ടു. എന്നാൽ പുഷ്പ ഇത് വിസമ്മതിച്ചു. ഇതോടെ കലികയറിയ ശിവറാം വെട്ടുകത്തിയെടുത്ത് അടുക്കളയിൽ നിൽക്കുകയായിരുന്ന ഭാര്യയെ വെട്ടുകയായിരുന്നു.

തല വെട്ടിയെടുത്തിട്ടും അരിശം തീരാതെ മൃതദേഹം തൊലിയുരിഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുകയും ചെയ്തു. അരുംകൊല നടക്കുമ്പോൾ ദമ്പതികളുടെ മകൻ ഉറക്കത്തിലായിരുന്നു.രാത്രി മുഴുവൻ മൃതദേഹത്തിനടുത്ത് ചെലവിട്ട ശിവറാം രാവിലെ വീട്ടുടമസ്ഥനെ വിളിച്ചാണ് കൊലപാതക വിവരം പറഞ്ഞത്. ഇയാളാണ് പൊലീസിനെ അറിയിച്ചത്.

പൊലീസെത്തി പ്രതിയെ അറസ്റ്റുചെയ്യുകയും മൃതദേഹം പോസ്റ്റുമോർട്ടത്തിനയയ്ക്കുകയും ചെയ്തു. ശിവറാം ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയെന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോൾ. ചോദ്യം ചെയ്യൽ പൂർത്തിയായാലേ മറ്റാരെങ്കിലും സഹായിച്ചോ എന്ന കാര്യം വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു. ദമ്പതികളുടെ മകനെ ബന്ധുക്കളുടെ സംരക്ഷണയിലേക്ക് മാറ്റി.

See also  സുഹൃത്തിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം

Leave a Comment