Monday, May 19, 2025

ആംബുലന്‍സ് യാത്രയെ കുറിച്ച് ചോദിച്ചപ്പോള്‍ ക്ഷുഭിതനായി സുരേഷ് ഗോപി; `നിങ്ങളോടു പറയാന്‍ സൗകര്യമില്ല’…

Must read

- Advertisement -

തൃശൂര്‍ (Thrissur) : തൃശൂര്‍ പൂരം അലങ്കോലമാക്കിയ സമയത്ത് ആംബുലന്‍സില്‍ എത്തിയതിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി എംപി തട്ടിക്കയറി. താന്‍ ആംബുലന്‍സില്‍ അല്ല വന്നതെന്നും ബിജെപി ജില്ലാ അധ്യക്ഷന്റെ കാറിലാണ് പൂരനഗരിയിലേക്ക് എത്തിയതെന്നും ഇന്നലെ സുരേഷ് ഗോപി പറഞ്ഞിരുന്നു.

ആംബുലന്‍സില്‍ വന്നെന്ന് പറയുന്നവര്‍ കണ്ടത് വല്ല മായകാഴ്ചയും ആയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാല്‍ സേവാഭാരതിയുടെ ആംബുലന്‍സില്‍ സുരേഷ് ഗോപി എത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

‘ആംബുലന്‍സില്‍ വന്നതിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിട്ടുണ്ട്. ബിജെപി നേതാക്കളും അത് സമ്മതിക്കുന്നുണ്ട്. പക്ഷേ താങ്കള്‍ പറഞ്ഞത് അതൊരു മായകാഴ്ചയാണെന്നാണ്’ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. ‘അതൊക്കെ ഞാന്‍ സിബിഐയോടു പറയും’ എന്നാണ് സുരേഷ് ഗോപിയുടെ മറുപടി. തന്റെ വഴിയില്‍ നിന്ന് മാറിനില്‍ക്കാനും സുരേഷ് ഗോപി ദേഷ്യത്തോടെ മാധ്യമപ്രവര്‍ത്തകരോടു പറയുന്നുണ്ട്.

മാധ്യമപ്രവര്‍ത്തകരെ വഴിയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സുരേഷ് ഗോപി പൊലീസിനു ആവശ്യപ്പെടുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ‘നിങ്ങളോടു പറയാന്‍ സൗകര്യമില്ല’ എന്നും സുരേഷ് ഗോപി മറുപടി പറഞ്ഞു.

See also  പൂരത്തിനു കുടമാറ്റ മോടികൂട്ടാൻ ഡാൻസിങ് അംബ്രല; പൊടിപൊടിക്കാൻ കുഴി മിന്നൽ മുതൽ ഗഗൻയാൻ വരെ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article