നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ രവീണ രവി വിവാഹിതയാകുന്നു…

Written by Web Desk1

Published on:

ചെന്നൈ (Chennai) : തെന്നിന്ത്യന്‍ നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ രവീണ രവി വിവാഹിതയാകുന്നു. സംവിധായകന്‍ ദേവന്‍ ജയകുമാറാണ് വരന്‍. വാലാട്ടി എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ദേവന്‍. ഇരുവരും പ്രണയത്തിലായിരുന്നു.

ഡബ്ബിങ് ആര്‍ട്ടിസ്റ്റും ഗായകനുമായ രവീന്ദ്രനാഥിന്റെയും ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ശ്രീജ രവിയുടെയും മകളാണ് രവീണ. സംവിധായകനും നിര്‍മ്മാതാവുമായ ജയന്‍ മുളങ്ങാടിന്റെയും ശ്രീകലയുടെയും മകനാണ് ദേവന്‍.

ആറാമത്തെ വയസ്സില്‍ ബാലതാരത്തിന് ഡബ്ബ് ചെയ്തുകൊണ്ടാണ് രവീണ സിനിമാരംഗത്തെത്തുന്നത്. തുടര്‍ന്ന് മുപ്പതിലധികം മലയാള സിനിമകളില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായി. ഏഴു സുന്ദര രാത്രികള്‍, ഭാസ്‌കര്‍ ദ റാസ്‌ക്കല്‍, ലൗ ആക്ഷന്‍ ഡ്രാമ, വാലാട്ടി, വര്‍ഷങ്ങള്‍ക്കു ശേഷം തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.

തുടര്‍ന്ന് ഒരു കിടയിന്‍ കരുണൈ മനു എന്ന തമിഴ് സിനിമയിലൂടെ രവീണ അഭിനയരംഗത്തെത്തി. തുടര്‍ന്ന് റോക്കി, ലവ് ടുഡേ, മാമന്നന്‍ തുടങ്ങി പത്തോളം തമിഴ് സിനിമകളിലും നിത്യഹരിത നായകന്‍ എന്ന മലയാള ചിത്രത്തിലും രവീണ അഭിനയിച്ചു.

സംവിധായകന്‍ വി.കെ പ്രകാശിന്റെ അസിസ്റ്റന്റായി സിനിമാരംഗത്തെത്തിയ ദേവന്‍ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന സിനിമയാണ് വാലാട്ടി.

See also  മണപ്പുറം മുതലാളിയുടെ കയ്യേറ്റത്തിനും അതിക്രമത്തിനുമെതിരെ ശക്തമായ പ്രതിഷേധം കൊണ്ടുവരും: കയ്യേറ്റവിരുദ്ധ പ്രതികരണവേദി

Leave a Comment