Saturday, October 18, 2025

ഇന്‍സ്റ്റാഗ്രാമിലൂടെ ബന്ധം സ്ഥാപിച്ച് പൊലീസുകാരെയടക്കം കബളിപ്പിച്ചു; ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥ ചമഞ്ഞ് ഹണിട്രാപ്പ്. ലക്ഷങ്ങള്‍ തട്ടിയ യുവതിക്കെതിരെ കേസ്

Must read

ഹണിട്രാപ്പ് നടത്തിയ കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രഖേരനെതിരെ് പൊലീസ് കേസ്. ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവതി തട്ടിപ്പ് നടത്തുന്നത്. കൊയിലാണ്ടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ച് യുവാവിന്റെ കൈയില്‍ നിന്ന് ഒരുലക്ഷം രൂപയും ഒരു പവന്റെ മാലയും തട്ടിയെടുത്തുവെന്നാണ് പരാതി. ഐഎസ്ആര്‍ഒയിലെ ഉദ്യോഗസ്ഥയെന്നു പറഞ്ഞു തട്ടിപ്പ് നടത്തിയതിനാല്‍ യുവതിക്കെതിരെ വ്യാജരേഖ ചമച്ചതിനും കേസെടുത്തിട്ടുണ്ട്. നിരവധി പോലീസുകാരും യുവതിയുടെ വലയില്‍ വീണു. സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു പഠിക്കുന്ന വിദ്യാര്‍ഥിനിയെന്ന പേരില്‍ വിവിധ ജില്ലകളില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥരെ അടക്കം ഇവര്‍ കബളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. നാണക്കേടുകൊണ്ട് പല പോലീസുകാരും പരാതിപ്പെട്ടിട്ടില്ല. പരാതി നല്‍കുന്നവര്‍ക്കെതിരെ പീഡന പരാതിനല്‍കുമെന്ന് യുവതിഭീക്ഷണിപ്പെടുത്തുകയും ചെയ്യും.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article