Tuesday, July 1, 2025

തുറമുഖവും കപ്പലും കാണാനെത്തി; തിരയിൽപ്പെട്ട് യുവാവിനെ കാണാതായി…

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : വിഴിഞ്ഞം തുറമുഖവും കപ്പലും കാണാൻ എത്തിയ യുവാവിനെ കടലിൽ വീണ് കാണാതായി. പുളിങ്കുടി ആഴിമല അജീഷ് ഭവനിൽ അനിൽ – ബീന ദമ്പതികളുടെ മകൻ അജീഷ് (26) നെയാണ് കാണാതായത്. ഞായറാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. ആവണങ്ങപ്പാറയിലെ കടൽ തീരത്തായിരുന്നു സംഭവം. അജീഷും ഭാര്യയും രണ്ടു മക്കളും കാഞ്ഞിരംകുളം സ്വദേശിയായ സുഹൃത്തും കുടുംബവും ഉൾപ്പെടെയാണ് കപ്പൽ കാണാനെത്തിയത്.

കൂടെയുള്ളവരെ കരഭാ​ഗത്തോട് ചേർന്നുള്ള പാറയിൽ ഇരുത്തിയ ശേഷം അജീഷ് കടലിനോട് ചേർന്ന മറ്റൊരു പാറയിൽ കയറി നിൽക്കുമ്പോൾ ശക്തമായ തിരയിൽപ്പെട്ട് കടലിൽ വീഴുകയായിരുന്നുവെന്ന് ഒപ്പമുള്ളവർ പൊലീസിനു മൊഴി നൽകി.

See also  മുങ്ങിയ കപ്പലിലുണ്ടായിരുന്നത് കാൽസ്യം കാർബൈഡ്, പോളിമർ… തുടങ്ങിയവ, പട്ടിക പുറത്ത് വന്നു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article