Wednesday, April 2, 2025

തുറമുഖവും കപ്പലും കാണാനെത്തി; തിരയിൽപ്പെട്ട് യുവാവിനെ കാണാതായി…

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : വിഴിഞ്ഞം തുറമുഖവും കപ്പലും കാണാൻ എത്തിയ യുവാവിനെ കടലിൽ വീണ് കാണാതായി. പുളിങ്കുടി ആഴിമല അജീഷ് ഭവനിൽ അനിൽ – ബീന ദമ്പതികളുടെ മകൻ അജീഷ് (26) നെയാണ് കാണാതായത്. ഞായറാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. ആവണങ്ങപ്പാറയിലെ കടൽ തീരത്തായിരുന്നു സംഭവം. അജീഷും ഭാര്യയും രണ്ടു മക്കളും കാഞ്ഞിരംകുളം സ്വദേശിയായ സുഹൃത്തും കുടുംബവും ഉൾപ്പെടെയാണ് കപ്പൽ കാണാനെത്തിയത്.

കൂടെയുള്ളവരെ കരഭാ​ഗത്തോട് ചേർന്നുള്ള പാറയിൽ ഇരുത്തിയ ശേഷം അജീഷ് കടലിനോട് ചേർന്ന മറ്റൊരു പാറയിൽ കയറി നിൽക്കുമ്പോൾ ശക്തമായ തിരയിൽപ്പെട്ട് കടലിൽ വീഴുകയായിരുന്നുവെന്ന് ഒപ്പമുള്ളവർ പൊലീസിനു മൊഴി നൽകി.

See also  രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ തമിഴ്നാട് രജിസ്ട്രഷനിലെ ബോട്ട് പിടികൂടി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article