ആറ് വയസുള്ള മകളുമായി ബസിൽ യാത്ര ചെയ്യവെ യുവതിക്കുനേരെ നഗ്നതാ പ്രദർശനം ; പ്രതി പിടിയിൽ…

Written by Web Desk1

Published on:

കാസർകോട് (Kasargodu) : ഇന്നലെ ഉച്ചയ്ക്കായിരുന്നു കാസര്‍കോട് ബസ് യാത്രക്കിടയില്‍ യുവതിക്കു നേരെ നഗ്നത പ്രദര്ശനം നടത്തിയ പ്രതിയെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം ഉണ്ടായത്. കാസർകോട് കുനിയ സ്വദേശി മുഹമ്മദ് കുഞ്ഞിയാണ് അറസ്റ്റിലായത്. ആറ് വയസുള്ള മകളുമായി കാഞ്ഞങ്ങാട് നിന്ന് പാലക്കുന്നിലേക്കുള്ള യാത്രക്കിടയാണ് യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടന്നത്. അതിക്രമം നടത്തിയ ആളുടെ ദൃശ്യങ്ങൾ യുവതി മൊബൈലിൽ പകർത്തി. ബേക്കൽ പൊലീസ് കേസെടുത്തു.തിങ്കൾ ഉച്ചയ്ക്ക് കാഞ്ഞങ്ങാടിനും ബേക്കലിനും ഇടയിലാണ് സംഭവം. സ്വകാര്യ ബസില്‍ സഞ്ചരിക്കുമ്പോഴാണ് യുവാവ് നഗ്നതാ പ്രദർശനം നടത്തിയത്. ആറു വയസുള്ള മകൾക്കൊപ്പം കാഞ്ഞങ്ങാട്ടേയ്ക്ക് പോകുകയായിരുന്നു യുവതി. ബസിൽ തിരക്കില്ലായിരുന്നു.

ബസില്‍ വെച്ച് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തുന്ന വിവരം ബസിലെ കണ്ടക്ടറോട് പറഞ്ഞപ്പോഴേക്കും പ്രതി ബസില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതി ഇന്നലെ പറഞ്ഞിരുന്നു. ബസില്‍ വെച്ച് യുവതി ചിത്രീകരിച്ച വീഡിയോയും ഇന്നലെ പുറത്തുവന്നിരുന്നു. ആറ് വയസുള്ള മകളുടെ മുന്നിൽ വച്ചാണ് നഗ്നതാ പ്രദർശനം നടത്തിയതെന്ന് യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മകളുടെ മുഖം താൻ തിരിച്ച് പിടിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. കണ്ടക്ടറെ ഉടനെ വിളിക്കാൻ നോക്കിയെങ്കിലും ഏറെ പിറകിലായിരുന്നു. ബസ് നേരെ ബേക്കല്‍ സ്റ്റേഷനിലേക്ക് വിടാൻ കണ്ടക്ടറോട് പറയുമ്പോഴേക്കും അയാള്‍ ഇറങ്ങിപോവുകയായിരുന്നുവെന്നും പരാതിയുമായി മുന്നോട്ടുപോകുമെന്നും യുവതി പറഞ്ഞു.

See also  പടക്കം പൊട്ടിച്ചു; വീടുകൾ കത്തിനശിച്ചതിൽ മൂന്നുപേർക്കെതിരെ കേസ്

Related News

Related News

Leave a Comment