ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ…

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : വെള്ളറട ആറാട്ടുകുഴിയില്‍ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേര്‍ മരിച്ചു. ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറുകര വിളാകത്ത് വീട്ടില്‍ ശ്രീജയുടെ മകന്‍ സുധീഷ് (28), കരിമഠം കോളനിയില്‍ അനന്തു (30) എന്നിവരാണ് മരിച്ചത്. ആറാട്ടുകുഴി സ്വദേശി ജഗന്‍ദേവ് (35) ഗുരുതര പരുക്കുകളുടെ കാരക്കോണം മെഡിക്കല്‍ കോളജ് ആ​ശുപത്രിയിൽ ചികിത്സയിലാണ്.

വെള്ളറട നിന്നും കടുക്കറ ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയും എതിര്‍ ദിശയില്‍ നിന്ന് വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കിലുണ്ടായിരുന്ന മൂന്നു പേരേയും ഗുരുതര പരിക്കുകളോടെ കാരക്കോണം മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിച്ചുവെങ്കിലും രണ്ടുപേരുടെയും ജീവൻ രക്ഷിക്കാനായില്ല.

പ്രിയയാണ് അനന്തുവിന്റെ ഭാര്യ. മക്കള്‍: ആരദ് (3), ആദിയ (1). ഇവരുടെ മൃതദേഹങ്ങൾ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. ടോറസ് ലോറി വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു.

See also  ഇറാൻ ഭീകരാക്രമണം; മരണസംഖ്യ വർദ്ധിക്കുന്നു

Related News

Related News

Leave a Comment