ഫ്ലോറിഡ (Florida) : ഒന്നര വയസ്സ് പ്രായമുള്ള മകളെ 41000 രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ച 33കാരി പിടിയിൽ (A 33-year-old woman was arrested for trying to sell her one-and-a-half-year-old daughter for Rs 41,000). യു എസിലെ ഫ്ലോറിഡയിലാണ് സംഭവം (The incident took place in Florida, USA). ജെസിക്ക വുഡ് എന്ന യുവതി (A young woman named Jessica Wood)യാണ് സംഭവത്തിൽ പിടിയിലായത്.
വിൽക്കാൻ കഴിയാത്തതിനെ തുടർന്ന് ഇവർ കുഞ്ഞിനെ തെരുവിൽ ഉപേക്ഷിച്ച് പോകുകയായിരുന്നു. കുഞ്ഞിനെ വിൽക്കുന്നതിന് ഇവർ അടുത്തുള്ള വ്യാപാര കേന്ദ്രത്തിലെത്തി അവിടത്തെ ജീവനക്കാരനോട് സഹായം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇയാൾ ഇത് വിസമതിച്ചതോടെ ജെസിക്ക കുഞ്ഞിനെ തെരുവിൽ ഉപേക്ഷിച്ച് പോകുകയായിരുന്നു. ജീവനക്കാരനാണ് കുഞ്ഞിനെ പൊലീസിൽ എൽപ്പിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജെസിക്ക കുഞ്ഞുമായി വ്യാപാര കേന്ദ്രത്തിൽ എത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിക്കാൻ ശ്രമിക്കുന്നതും പണത്തിനോ മറ്റ് വസ്തുക്കൾക്കോ വിൽക്കാൻ ശ്രമിക്കുന്നതും ഗുരുതര കുറ്റകൃത്യമാണെന്നിരിക്കെയാണ് 33കാരി കുട്ടിയെ വിൽക്കാൻ ശ്രമിച്ചത്. മാർച്ച് അഞ്ചിനാണ് കുഞ്ഞിനെ ഇവർ ഉപേക്ഷിക്കുന്നത്. രണ്ട് ദിവസത്തിന് ശേഷം ജെസിക്കയെ അറസ്റ്റ് ചെയ്യുകയുകയായിരുന്നു. കുഞ്ഞ് ഇപ്പോൾ ഫോസ്റ്റർ കെയറിന്റെ സംരക്ഷണത്തിലാണ്.