പാചകവാതകം ചോരുന്നതറിയാതെ വിളക്കുമായി അകത്ത് കയറി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേൽശാന്തി മരിച്ചു

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരിയാണ് പാചക വാതകം ചോർന്ന് പൊള്ളലേറ്റ് മരിച്ചത്. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം തയ്യാറാക്കുന്ന സിലിണ്ടറിൽ നിന്നാണ് പാചകവാതകം ചോർന്ന് മരിച്ചത്.

തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയവെയാണ് അന്ത്യം. തിടപ്പള്ളിയിൽ നിവേദ്യമൊരുക്കി പുറത്തിറങ്ങിയ ശേഷം പാചകവാതകം ചോരുന്നതറിയാതെ വിളക്കുമായി അകത്ത് കയറുമ്പോഴാണ് തീപ്പിടിത്തമുണ്ടായത്. സിലിണ്ടറിന്റെ വാൽവിൽ നിന്നാണ് പാചകവാതകം ചോർന്നത്.

See also  ദുരന്ത മുഖത്ത് സൗജന്യ ഭക്ഷണവുമായി പ്രമുഖ ഹോട്ടലുകൾ

Leave a Comment