ചോറ്റാനിക്കര നവരാത്രി മ​ഹോത്സവം; മേള പ്രമാണിയായി ജയറാം പവിഴമല്ലിത്തറ മേളത്തിന് ഹരം പകർന്നു…

Written by Web Desk1

Published on:

കൊച്ചി (Kochi) : ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രശസ്തമായ പവിഴമല്ലിത്തറ മേളത്തിന് തുടക്കമായി. പഞ്ചാരിമേളത്തിന്റെ സുഖമുണർത്തി നടൻ ജയറാമാണ് മേളപ്രമാ‌ണി. ചോറ്റാനിക്കരയമ്മയുടെ മൂലസ്ഥാനമായി ആരാധിച്ചു വരുന്ന പവിഴമല്ലിത്തറയ്‌ക്കു മുന്നിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ചു തുടർച്ചയായി 11-ാം വർഷമാണ് മേളം നടക്കുന്നത്. എല്ലാ വർഷവും ജയറാമാണ് മേള പ്രമാണി.

ഇടന്തലയിൽ ചോറ്റാനിക്കര സത്യൻ നാരായണൻമാരാർ, ആനിക്കാട് കൃഷ്ണകുമാർ, ആനിക്കാട് ഗോപകുമാർ ഉൾപ്പെടെ 17 പേരും വലന്തലയിൽ തിരുവാങ്കുളം രഞ്ജിത്ത്, ഉദയനാപുരം മണി മാരാർ, പുറ്റുമാനൂർ മഹേഷ് മാരാർ അടക്കം 50 പേരുമാണ് അണിനിരക്കുന്നത്.

ചോറ്റാനിക്കര വേണുഗോപാൽ, ചോറ്റാനിക്കര ജയൻ, ചോറ്റാനിക്കര സുനിൽ, രവിപുരം ജയൻ, ചോറ്റാനിക്കര രാജു ബാഹുലേയ മാരാർ തുടങ്ങി 50 പേരുടെ ഇലത്താളവും മച്ചാട് ഹരിദാസ്, ഉദയനാപുരം ഷിബു എന്നിവരുടെ 25-ലധികം കൊമ്പുസംഘവും പെരുവാരം സതീശൻ, കൊടകര അനൂപ്, കാലടി രാജേഷ്, പുതൂർക്കര ദീപു എന്നിവരുടെ 25 കുറുങ്കുഴൽ സംഘവും മേളത്തിന് കൊഴുപ്പേകും.

കഴിഞ്ഞവർഷം 168-ലധികം കലാകാരൻമാരാണ് മേളത്തിൽ പങ്കെടുത്തത്. കഴിഞ്ഞ 11 വർഷമായി പവിഴമല്ലി തറ മേളത്തിന്റെ വാദ്യ സംയോജനം ചോറ്റാനിക്കര സത്യൻ നാരായണ മാരാരുടെ നേതൃത്വത്തിലാണ് നടക്കുന്നത്.

See also  കേരള ബാങ്കില്‍ നിന്നും പണയ സ്വര്‍ണം മോഷണം പോയ കേസില്‍ മുന്‍ ഏരിയ മാനേജര്‍ അറസ്റ്റില്‍

Leave a Comment