- Advertisement -
തിരുവനന്തപുരം: കാട്ടാക്കട മായമുരളി കൊലപാതകത്തില്‍ പ്രതി രഞ്ജിത്ത് അറസ്റ്റില്‍. കൃത്യത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ തമിഴ്‌നാട്ടില്‍ നിന്നാണ് ഷാഡോ പൊലീസ് പിടികൂടിയത്. മുതിയവിള കാവുവിളയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന മായയെ വീടിനടുത്തെ റബ്ബര്‍ പുരയിടത്തില്‍ ഈ മാസം ഒന്‍പതിനാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ മരണ ശേഷം ഓട്ടോ ഡ്രൈവറായ രഞ്ജിത്തിന്റെ കൂടെയായിരുന്നു താമസം. മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. രണ്ട് പെണ്‍കുട്ടികളെ മായയുടെ വീട്ടിലാക്കിയ ശേഷമാണ് സുഹൃത്തായ രഞ്ജിത്തിന്റെ കൂടെ മായ താമസമാക്കിയത്.