കാട്ടാക്കട മായമുരളി കൊലപാതക്കേസിലെ പ്രതി രഞ്ജിത്ത് അറസ്റ്റില്‍;ഒളിവിലായിരുന്ന പ്രതി ഷാഡോ പോലീസിന്റെ വലയിലായി

Written by Taniniram

Published on:

തിരുവനന്തപുരം: കാട്ടാക്കട മായമുരളി കൊലപാതകത്തില്‍ പ്രതി രഞ്ജിത്ത് അറസ്റ്റില്‍. കൃത്യത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ തമിഴ്‌നാട്ടില്‍ നിന്നാണ് ഷാഡോ പൊലീസ് പിടികൂടിയത്. മുതിയവിള കാവുവിളയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന മായയെ വീടിനടുത്തെ റബ്ബര്‍ പുരയിടത്തില്‍ ഈ മാസം ഒന്‍പതിനാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ മരണ ശേഷം ഓട്ടോ ഡ്രൈവറായ രഞ്ജിത്തിന്റെ കൂടെയായിരുന്നു താമസം. മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. രണ്ട് പെണ്‍കുട്ടികളെ മായയുടെ വീട്ടിലാക്കിയ ശേഷമാണ് സുഹൃത്തായ രഞ്ജിത്തിന്റെ കൂടെ മായ താമസമാക്കിയത്.

See also  കളിയിക്കാവിള കൊലപാതകം അമ്പിളിയുടെ ക്വട്ടേഷന്‍ വര്‍ക്കോ?മൊഴികളില്‍ വൈരുദ്ധ്യം..അടിമുടി ദുരൂഹത

Related News

Related News

Leave a Comment