Thursday, April 3, 2025

തലസ്ഥാനത്തെ നടുക്കി അരുംകൊല; ഇന്നോവയിലെത്തിയ സംഘം യുവാവിനെ അടിച്ചുകൊന്നു; ഒരാള്‍ കസ്റ്റഡിയില്‍

Must read

- Advertisement -

തിരുവനന്തപുരം : കരമനയില്‍ യുവാവിനെ തലയ്ക്കടിച്ച് കൊന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കരമന സ്വദേശി അഖിലാണ് കൊല്ലപ്പെട്ടത്. തലയ്ക്കടിച്ച് അതിക്രൂരമായി കൊല്ലുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അഖിലിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ഹോളോബ്രിക്‌സുകൊണ്ട് ആറ് പ്രാവശ്യം തലയ്ക്കടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നു. അടിയില്‍ തല പിളര്‍ന്നു. പൈശാചികമായി കൊലപ്പെടുത്തിയ സംഘം ഓടിരക്ഷപ്പെടുകയായിരുന്നു.

കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതായിരുന്നു. ബാറിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മത്സ്യക്കച്ചടവം നടത്തിവരുന്ന ആളാണ് അഖില്‍. ആക്രമണം നടക്കുമ്പോള്‍ പരിസരത്ത് കുട്ടികളടക്കം കളിക്കുന്നുണ്ടായിരുന്നു. സമീപത്ത് സിസിടിവി ഉണ്ടായിരുന്നതിനാല്‍ പോലീസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാക്കി പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കരമന അനന്തു വധക്കേസ് പ്രതിയുടെ നേതൃത്വത്തിലാണു ആക്രമണം നടന്നതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനമെന്നാണ് സൂചന.

See also  ഹൈക്കോടതിക്ക് സമീപം മംഗളവനത്തിൽ അജ്ഞാത മൃതദേഹം;ശരീരം ഗേറ്റിന്റെ കമ്പിയിൽ കുത്തി നഗ്‌നമായ നിലയിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article