അത്യാവശ്യത്തിന് സ്വര്‍ണം പണയം വച്ചാലും ഇനി 20,000 രൂപയില്‍ കൂടുതല്‍ കയ്യില്‍ തരില്ല !

Written by Taniniram

Published on:

വായ്പകള്‍ക്കെല്ലാം 20,000 രൂപ ക്യാഷ് പരിധി ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഉത്തരവിറക്കി. അതായത് അത്യാവശ്യത്തിനായി ഓടിച്ചെന്ന് സ്വര്‍ണം പണയം വച്ചാലും 20,000 രൂപയെ കയ്യില്‍ കിട്ടൂ ,ബാക്കി തുക അക്കൗണ്ടിലായിരിക്കും ലഭിക്കുക. ഉത്തരവ് ബാങ്കുകള്‍ക്കും NBFC കള്‍ക്കും ബാധകമാണ്. എല്ലാ വായ്പകള്‍ക്കും ഈ പരിധി ബാധകമാണെങ്കിലും സ്വര്‍ണപ്പണയ വായ്പാരംഗത്താകും ഏറ്റവും കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കുക. മുത്തൂറ്റ്, മണപ്പുറം, കൊശമറ്റം തുടങ്ങിയ സ്വര്‍ണവായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയാണ് തീരുമാനം.
ആദായ നികുതി നടപടിയുണ്ടായാല്‍ ഉപഭോക്താവ് നഷ്ടപരിഹാരം നല്‍കണമെന്ന് ചില എന്‍ബിഎഫ്‌സികള്‍ ഇപ്പോള്‍ തന്നെ കസ്റ്റമേഴ്‌സിന്റെ കയ്യില്‍ നിന്ന് ഒപ്പിട്ട് വാങ്ങുന്നുണ്ട്.

See also  ഓഹരിവിപണിയിൽ കൂട്ട തകർച്ച ; സെൻസെക്സ് 2600 പോയിന്റ് ഇടിഞ്ഞു , നിക്ഷേപകർക്ക് കോടികളുടെ നഷ്ടം

Related News

Related News

Leave a Comment