Thursday, April 3, 2025

നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ വൻ ട്വിസ്റ്റ്; കുഞ്ഞിന്റെ പിതൃത്വമേറ്റെടുത്ത് മറ്റൊരു യുവാവ് രംഗത്ത്

Must read

- Advertisement -

ചേര്‍ത്തല: പള്ളിപ്പുറത്ത് ചോരക്കുഞ്ഞിനെ ശ്വാസംമുട്ടിച്ചുകൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. കുഞ്ഞിന്റെ പിതൃത്വമേറ്റെടുത്ത് മറ്റൊരു യുവാവ് പോലീസില്‍ മൊഴിനല്‍കി. സംഭവത്തില്‍ പ്രതികളായ അമ്മയെയും സുഹൃത്തിനെയും കസ്റ്റഡിയില്‍വാങ്ങി പോലീസ് ചോദ്യംചെയ്യുന്നതിനിടെയാണ് യുവാവിന്റെ രംഗപ്രവേശം.

കേസിലെ ഒന്നാംപ്രതിയായ കുഞ്ഞിന്റെ അമ്മ, പള്ളിപ്പുറം പഞ്ചായത്ത് 17-ാം വാര്‍ഡ് കായിപ്പുറത്തുവീട്ടില്‍ ആശാ മനോജിനെയും (35) സുഹൃത്ത് രാജേഷാലയത്തില്‍ രതീഷിനെയും (39) തെളിവുശേഖരണത്തിനായാണ് അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയത്. ഇരുവരെയും ചോദ്യംചെയ്തപ്പോള്‍ കുഞ്ഞിന്റെ പിതൃത്വത്തില്‍ ആശയക്കുഴപ്പമുയര്‍ന്നു.

പ്രസവസമയത്തടക്കം ആശുപത്രിയിലുണ്ടായിരുന്ന ബന്ധുവായ മറ്റൊരു യുവാവും യുവതിയുടെ സുഹൃത്താണെന്ന് പോലീസിനു വിവരംകിട്ടി. വിളിച്ചുവരുത്തി ചോദ്യംചെയ്തപ്പോള്‍ കുട്ടിയുടെ പിതൃത്വമേറ്റെടുത്ത് ആ യുവാവ് മൊഴിനല്‍കിയതായാണ് പോലീസ് പറയുന്നത്. ഇതോടെ ഡി.എന്‍.എ. പരിശോധനയ്ക്കായി പോലീസ് എല്ലാവരുടെയും സാംപിളുകള്‍ അയച്ചിരിക്കുകയാണ്.

കഴിഞ്ഞ 31-ന് ആശുപത്രി വിട്ടശേഷം ആശയും ഈ യുവാവും കുഞ്ഞുമായി അന്ധകാരനഴി കടപ്പുറത്തുപോയിരുന്നു. സന്ധ്യമയങ്ങിയശേഷമാണ് രതീഷിനെ വിളിച്ചുവരുത്തി പള്ളിപ്പുറത്തുവെച്ച് കുഞ്ഞിനെ കൈമാറിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ വിവരം രാത്രിതന്നെ രതീഷ് ആശയെ വിളിച്ചറിയിച്ചു. അതിനുശേഷമാണ് ആശ ഉറങ്ങിയതെന്നും പോലീസ് പറയുന്നു. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതുമുതല്‍ അലസിപ്പിക്കാനെന്ന പേരിലും പ്രസവസമയത്തും രതീഷില്‍നിന്ന് ആശ രണ്ടുലക്ഷത്തോളം രൂപ വാങ്ങിയതായും മൊഴിയുണ്ട്.

See also  ഒഡിഷയിലെ കൂട്ടബലാത്സംഗം ;യാചകനടക്കം മൂന്ന് പേർ അറസ്റ്റിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article