Friday, April 4, 2025

വിവാഹത്തിനു മണിക്കൂറുകൾ മുൻപ് ജിം ഉടമയായ 29കാരനെ പിതാവ് കുത്തികൊലപ്പെടുത്തി

Must read

- Advertisement -

ന്യൂഡൽഹി (New Delhi) : 29 കാരനായ ഗൗരവ് സിംഗാളി(Gaurav Singhal)നെയാണ് പിതാവ് രംഗലാൽ (Rangalal) കൊലപ്പെടുത്തിയത്. വിവാഹത്തിനു മണിക്കൂറുകൾ മുൻപാണ് ജിം ഉടമയായ ഗൗരവ് (Gaurav, a gym owner) കുത്തേറ്റു മരിച്ചത്. ഗൗരവ് (Gaurav) തന്നെ ദിവസവും അസഭ്യം പറയുന്നതിന്റെ ദേഷ്യത്തിലാണ് രംഗലാൽ (Rangalal) കൊലപാതകം നടത്തിയതെന്നാണ് പൊലീസ് ഭാഷ്യം. ജിം നടത്തിയിരുന്ന ദേവ്‌ലി എക്‌സ്‌റ്റൻഷനി (Devli Extension) ലെ വീട്ടിൽ വച്ച് മുഖത്തും നെഞ്ചിലുമായി 15 കുത്തേറ്റാണ് ഗൗരവിന്റെ മരണം. സംഭവസമയത്തു തന്നെ ഗൗരവിനു മരണം സംഭവിച്ചിരുന്നു.

ഗൗരവ് വിവാഹം കഴിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപാണ് കൊലപാതകം നടന്നതെന്നും ഇത് നിശ്ചയിച്ചുറപ്പിച്ച വിവാഹമാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിവാഹത്തിനു മുൻപുള്ള ഘോഷയാത്ര ആരംഭിക്കുന്നതിനു മുന്നോടിയായി പ്രദേശത്ത് ഉച്ചത്തിൽ പാട്ടുവച്ചിരുന്നു. അതിഥികൾ വീട്ടിലെത്തിയിട്ടും ഗൗരവിനെ കാണാനില്ലായിരുന്നു. തുടർന്നു നടത്തിയ തിരച്ചിലിലാണ് പുലർച്ചെയോടെ മൃതദേഹം കണ്ടെത്തുന്നത്. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ (സൗത്ത് ഡൽഹി) അങ്കിത് ചൗഹാൻ (Deputy Commissioner of Police (South Delhi) Ankit Chauhan) പറഞ്ഞു.

മ‍ൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ഗൗരവിന്റെ പിതാവ് രംഗലാൽ (Gaurav’s father Rangalal) അപ്രത്യക്ഷനായി. തുടർന്ന് ഇയാളെ പിടികൂടിയ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചതായാണ് വിവരം

See also  അമ്മ, ജ്യേഷ്ഠൻ, പൊന്നു മകൻ; ഉറ്റവരുറങ്ങുന്ന മണ്ണിൽ കണ്ണീരടക്കാനാകാതെ റഹീം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article