യുവതിയെ മയക്കുമരുന്ന് നല്‍കി; കാറില്‍ വച്ച് ലൈംഗികാതിക്രമം നടത്തി; രണ്ട് പേര്‍ അറസ്റ്റില്‍; ഇരുവരും യുവതിയോടൊപ്പം ജോലിചെയ്യുന്നവര്‍

Written by Web Desk1

Published on:

ഹൈദരാബാദ് (Hyderabad) : മയക്കുമരുന്നു നൽകിയശേഷം സഹപ്രവർത്തകയെ കാറിൽവച്ച് പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്ത‌, രണ്ട് സെയിൽസ് എക്‌സിക്യൂട്ടീവുമാരെ പൊലീസ് അറസ്റ്റ് ചെയ്തു. 26 വയസുള്ള യുവതിയെ ബലാൽസംഗത്തിനുശേഷം ഒരു സ്വകാര്യ ആശുപത്രിയുടെ മുൻപിൽ ഉപേക്ഷിച്ചു . റിയൽ എസ്‌റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന സംഗ റെഡ്‌ഡി (39), ജനാർദ്ദൻ റെഡ്ഡി (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അതിജീവിതയുടെ പരാതിയിൽ മിയാപൂർ പൊലീസ് കേസെടുത്തു.

നിർമാണം നടക്കുന്ന സൈറ്റ് സന്ദർശിക്കാനാണ് ഇരുവരും സഹപ്രവർത്തകയെ ഒപ്പം കൂട്ടിയത്. തിരികെ വരുന്ന വഴിയിൽ പണി നടക്കുന്ന കെട്ടിടത്തിനു സമീപം രാത്രി കാർ നിർത്തി, കാറിന് തകരാറെന്നാണ് യുവതിയോട് പറഞ്ഞത്. യുവതിയെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചെങ്കിലും അവർ നിരസിച്ചു. ജനാർദ്ദനൻ യുവതിക്ക് ശിതള പാനീയവും മധുരപലഹാരവും നൽകി. യുവതിക്ക് മയക്കം അനുഭവപ്പെട്ടു. രാവിലെ മുതൽ ഭക്ഷണം കഴിക്കാത്തതിനാലാണ് മയക്കമെന്നാണ് യുവതി കരുതിയത്. ജനാർദ്ദനൻ കൂടുതൽ മധുരപലഹാരങ്ങൾ നൽകിയതോടെ യുവതി ബോധരഹിതയായി. പുലർച്ചെ മൂന്നു മണിവരെ ഇരുവരും യുവതിയെ പീഡിപ്പിച്ചു.

See also  ലഹരി നൽകി പീഡിപ്പിച്ച കേസ് : പ്രതിക്ക് 73 വർഷം കഠിന തടവ്

Leave a Comment