Sunday, May 18, 2025

കളിപ്പാട്ടത്തിന്റെ പേരിൽ വഴക്കിട്ട മകളെ പിതാവ് മർദിച്ച് കൊലപ്പെടുത്തി…

Must read

- Advertisement -

റായ്‌പൂർ (Raipur) : ഛത്തീസ്‌ഗഡിലെ ജഞ്ജഗീർ ചമ്പയിൽ കളിപ്പാട്ടത്തിന്റെ പേരിൽ അനിയത്തിയുമായി വഴക്കിട്ട പെൺകുട്ടിയെ പിതാവ് മർദിച്ച് കൊന്നു. സംഭവത്തിൽ ജഞ്ജഗീർ ചമ്പ സ്വദേശിയായ സൽമാനെ പൊലീസ് അറസ്റ്റ് ചെയ്‌തു. സൽമാൻറെ മൂത്തമകളും ഇളയമകളും കളിക്കുന്നതിനിടയിൽ ഒരേ കളിപ്പാട്ടത്തിനായി വഴക്കിടുകയായിരുന്നു. തുടർന്ന് സൽമാൻ ക്ഷുഭിതനാകുകയും കുട്ടികളെ മർദിക്കുകയുമായിരുന്നു.

അബോധാവസ്ഥയിലായ കുട്ടികളെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ മൂത്ത മകൾ മരിച്ചു. ഇളയമകൾ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. സൽമാൻ സ്ഥിരമായി വീട്ടിൽ വഴക്കിടാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇതേ തുടർന്ന് ഭാര്യ ഇയാളെ ഉപേക്ഷിച്ചു പോയിരുന്നു. എന്നാൽ കുട്ടികളെ ഭാര്യയോടൊപ്പം പോകാൻ ഇയാൾ അനുവദിച്ചിരുന്നില്ല. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു.

See also  'ക്യാപ്റ്റന്' വിട; വിജയകാന്ത് അന്തരിച്ചു…..
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article