ആലപ്പുഴ (Alappuzha) : ദുബായിൽ വീട്ടുജോലിക്ക് എത്തിയശേഷം എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. (A young woman was arrested for molesting an eight-year-old girl after coming to Dubai for domestic work.) ദുബായിലെ അൽവർക്കയിൽ പ്രവാസി മലയാളിയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന കാലത്താണ് അതിക്രമം. സംഭവത്തിൽ പുന്നപ്ര പുതുവൽ വീട്ടിൽ ജ്യോതിയാണ് അറസ്റ്റിലായത്.
2021 മുതൽ 2024 വരെയുള്ള കാലയളവിലാണ് ആലപ്പുഴ സ്വദേശികളായ പ്രവാസികളുടെ വീട്ടിൽ ജ്യോതി ജോലി ചെയ്തത്. ഈ കാലത്ത് 8 വയസ്സുകാരിയെ യുവതി പ്രകൃതിവിരുദ്ധ പീഡനത്തിനിരക്കിയെന്നാണ് പരാതി. പുന്നപ്ര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്.