എഡിഎമ്മിന്റെ മരണം; പി പി ദിവ്യ കീഴടങ്ങി…

Written by Web Desk1

Published on:

കണ്ണൂര്‍ (Kannoor) : കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പോലീസിന് മുമ്പാകെ കീഴടങ്ങി.

മൂന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ദിവ്യ കീഴടങ്ങിയത്. ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി.ദിവ്യയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.

ഇന്ന് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയായിരുന്നു വിധി പറഞ്ഞത്. ഒറ്റവാക്കിലായിരുന്നു കോടതി ഉത്തരവ്. ആത്മഹത്യാപ്രേരണക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

See also  സൂര്യകുമാര്‍ യാദവ് റിട്ടേണ്‍സ് ! മുംബൈക്ക് തകര്‍പ്പന്‍ ജയം

Related News

Related News

Leave a Comment