Thursday, April 3, 2025

തലസ്ഥാനത്ത് ഗുണ്ടകള്‍ക്കെതിരെ നടപടി കടുപ്പിച്ച് പോലീസ്; സ്ഥിരം കുറ്റവാളി വിമല്‍ മിത്രനെ ഗുണ്ട നിയമപ്രകാരം അകത്താക്കി

Must read

- Advertisement -

തലസ്ഥാനത്ത് അക്രമസംഭവങ്ങള്‍ കൂടിയതോടെ പോലീസ് ഗുണ്ടകള്‍ക്കെതിരെയുളള നടപടികള്‍ ശക്തമാക്കി. കോവളം സ്‌റ്റേഷനിലെ സ്ഥിരം കുറ്റവാളി വെങ്ങാനൂര്‍ വില്ലേജില്‍ മുട്ടയ്ക്കാട് ദേശത്ത് വെള്ളാര്‍ അരിവാള്‍ കോളനിയില്‍ പണയില്‍ വീട്ടില്‍ ശിശുപാലന്‍ മകനന്‍ കാട്ടിലെ കണ്ണന്‍ എന്നും ഉണ്ണി എന്നും വിളിക്കുന്ന വിമല്‍ മിത്ര (23) അറസ്റ്റ് ചെയ്തു.

കോവളം എസ് എച്ച് ഒ സജീവ് ചെറിയാന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ബിനു കുമാറിന്റെ ശുപാര്‍ശ പ്രകാരം ജില്ലാ കളക്ടറാണ് ജയിലില്‍ അയക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. അടിപിടി, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം, കൊലപാതകശ്രമം തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍. ഇയാള്‍ക്കെതിരെ കോവളം സ്‌റ്റേഷനില്‍ പന്ത്രണ്ടോളം കേസുകളുണ്ട്.

See also  യാത്രക്കാർക്കൊപ്പം ‘കിടന്നുറങ്ങി’ മോഷണം നടത്തുന്ന ഫോൺ മോഷ്ടാവ് പിടിയിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article