സുരേഷേട്ടന്റെ പ്രതിശ്രുത വധു ഇവിടുണ്ടേ …

Written by Taniniram Desk

Published on:

‘ന്നാ താൻ കേസ് കൊട്’ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷക ഹൃദയം കവർന്ന നടനാണ് രാജേഷ് മാധവൻ. ചിത്രത്തിലെ സുരേഷിനെയും സുമലതയെയും പ്രേക്ഷകർ ഇന്നും ഓർക്കുന്നു. സുമലതയായി വേഷമിട്ടത് ചിത്ര എസ് നായരാണ്. രാജേഷിനെയും ചിത്രയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ്‌ ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത “സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ” കഴിഞ്ഞ ദിവസമാണ് തീയറ്ററുകളിൽ എത്തിയത്. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ സ്പിൻ ഓഫ് ചിത്രമാണിത്. എന്നാൽ ഇപ്പൊൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് രാജേഷിന്റെ പ്രതിശ്രുത വധു പോസ്റ്റ് ചെയ്ത കുറിപ്പാണ്.

” ഇന്ന് ശരിക്കും ഒരു ബിഗ് ഡേ ആണ്. ഉയർച്ച താഴ്ചകളിലൂടെയുള്ള, സന്തോഷത്തിൽ നിന്ന് നിരാശയിലേക്കുള്ള നിങ്ങളുടെ യാത്രയ്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. സുരേശനാകാൻ നിങ്ങൾ കാണിച്ച അർപ്പണബോധവും കഠിനാധ്വാനവും ഞാൻ കണ്ടു. ഒരു അസോസിയേറ്റ് ഡയറക്ടർ എന്ന നിലയിലും നിങ്ങളുടെ പങ്കാളി എന്ന നിലയിലും അതിന് സാക്ഷിയായി സെറ്റിൽ ഞാനുണ്ടായിരുന്നു. എനിക്ക് നിന്നെയോർത്ത് അഭിമാനിക്കാതിരിക്കാൻ വയ്യ. എൻ്റെ ഹൃദയം അഭിമാനത്താൽ വീർപ്പുമുട്ടുന്നു. നിങ്ങൾ ചെയ്ത എല്ലാ ത്യാഗങ്ങളുടെയും പരിശ്രമങ്ങളുടെയും ഫലമാണ് ഈ ദിവസം. നിങ്ങൾക്ക് വിജയമല്ലാതെ മറ്റൊന്നും നേരാനാവില്ല! എൻ്റെ സുരേഷിനും അവൻ്റെ ഹൃദ്യമായ പ്രണയകഥയ്ക്കും ആശംസകൾ, “
എന്നാണ് ദീപ്തി കാരാട്ട് പോസ്റ്റ് ചെയ്തത്.

https://www.instagram.com/p/C7AY4guyD37/?utm_source=ig_web_copy_link
See also  വരുന്നൂ ടോവിനോയുടെ `അന്വേഷിപ്പിൻ കണ്ടെത്തും'

Leave a Comment