ഭക്ഷണത്തിലെ ഗുണനിലവാരം ഇന്ന് വലിയൊരു പ്രശ്നമാണ്. വര്‍ദ്ധിച്ച് വരുന്ന ജനസാന്ദ്രതയും വൃത്തിഹീനമായ സാഹചര്യങ്ങളും രോഗവ്യാപനത്തന് കാരണമാകുന്നു എന്നതാണ് നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.
പലപ്പോഴും ഹോട്ടലുകളിലെ വൃത്തിഹീനമായ സാഹചര്യത്തില്‍ നിന്നും ഭക്ഷണത്തില്‍ നിന്നും ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാകും ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധനയും നടപടിയും ഉണ്ടാവുക.
ശുചിത്വ കുറവിന് നിസാരമായ പിഴ അടച്ച് പിറ്റേന്ന് തന്നെ ഇത്തരം ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് നമ്മള്‍ നിത്യജീവിതത്തില്‍ കാണുന്നതും. വൃത്തിഹീനമായ പാക്കിംഗിനെ കുറിച്ച് കഴിഞ്ഞ ദിവസം ഒരു യുവാവ് പങ്കുവച്ച ഒരു വീഡിയോ ആളുകളെ വീണ്ടും പ്രശ്നത്തിലാക്കി.
ഗജേന്ദ്ര യാദവ് എന്ന എക്സ് ഉപയോക്താവ് വീഡിയോ പങ്കുവച്ചു കൊണ്ട് ഇങ്ങനെ എഴുതി, ‘ഇവിടെ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങുന്നത് നിർത്തുക. അമൂല്‍ കോപ് വെബ്സൈറ്റ്. ഹേയ് അമുൽ, നിങ്ങളുടെ ഉയർന്ന പ്രോട്ടീൻ മോരിനൊപ്പം നിങ്ങൾ ഞങ്ങൾക്ക് പുഴുക്കളെയും അയച്ചിട്ടുണ്ട്. അടുത്തിടെ വാങ്ങിയ മോരിൽ പുഴുക്കളെ കണ്ടതിന്‍റെ കടുത്ത അസംതൃപ്തി പ്രകടിപ്പിക്കാനാണ് ഞാൻ എഴുതുന്നത്. അവിശ്വസനീയമാംവിധം ആയിരുന്നു ആ അനുഭവം…..’ അദ്ദേഹത്തിന്‍റെ കുറിപ്പ് വളരെ വേഗം കാഴ്ചക്കാരെ ആകര്‍ഷിച്ചു. ഇതിനകം നാല് ലക്ഷത്തിന് മേലെ ആകളുകള്‍ ആ വീഡിയോയും കുറിപ്പും കണ്ടുകഴിഞ്ഞു.